National
ന്യൂഡൽഹി: നോയിഡ സെക്ടർ 74-ലെ പാർപ്പിട സമുച്ചയത്തിൽ വൻ തീപിടിത്തം. 28 നിലകളുള്ള ഫ്ലാറ്റിന്റെ പന്ത്രണ്ടാം നിലയിലാണ് വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് തീപിടിത്തമുണ്ടായത്.
ഫ്ലാറ്റിന്റെ ജനലുകളിൽ നിന്നും ബാൽക്കണിയിൽ നിന്നും വൻതോതിൽ തീയും പുകയും ഉയർന്നു. കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സുരക്ഷാ ജീവനക്കാരും താമസക്കാരും ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.
അഞ്ച് ഫയർ ടെൻഡറുകൾ സംഭവസ്ഥലത്ത് എത്തിച്ചാണ് ഫയർഫോഴ്സ് സംഘം തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. മുഴുവൻ താമസക്കാരെയും സുരക്ഷിതമായി താഴെയിറക്കി കെട്ടിടം ഒഴുപ്പിച്ചു.
അടിയന്തിര രക്ഷാപ്രവർത്തനങ്ങൾക്കായി നോയിഡ പോലീസിന്റെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പൂർണമായും നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അഗ്നിശമനസേനാ വിഭാഗം അറിയിച്ചു.
National
ഗാന്ധിനഗർ: ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിൽ വ്യാഴാഴ്ച പുലർച്ചെ സ്വകാര്യ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് നാല് യാത്രക്കാർ മരിച്ചു, 10 പേർക്ക് പരിക്കേറ്റു. ചോട്ടില-രാജ്കോട്ട് ദേശിയപാതയിൽ സാംഗാനിക്ക് സമീപം പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്.
അഹമ്മദാബാദിൽ നിന്നു രാജ്കോട്ടിലേക്ക് പോവുകയായിരുന്നു ബസ്. മുന്നിൽ പോവുകയായിരുന്ന ടാങ്കർ ലോറിക്ക് പിന്നിൽ ബസ് ഇടിച്ചു. കൂട്ടിയിടിക്ക് പിന്നാലെ ബസിലേക്ക് തീ പടരുകയായിരുന്നു. അപകടസമയത്ത് ബസിൽ ഏകദേശം 40 പേരുണ്ടായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേന ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണക്കാനായത്.
പരിക്കേറ്റ 10 പേരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
Kerala
തൂക്കുപാലം: ഇടുക്കി കുഴിത്തൊളുവിൽ സ്കൂൾ ബസുകൾക്കു തീപിടിച്ചു. ദീപ ഹൈസ്കൂളിലെ സ്കൂൾ ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന രണ്ടു സ്കൂൾ ബസുകൾക്കാണ് തീ പിടിച്ചത്. ഇന്നു രാവിലെയായിരുന്നു സംഭവം. എങ്ങനെയാണ് തീ പിടിച്ചതെന്നു വ്യക്തമല്ല.
ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. സ്കൂൾ ഗ്രൗണ്ടിലെ സ്റ്റേജിനു സമീപം ബസുകൾ പാർക്ക് ചെയ്യാൻ ഷെഡ് നിർമിച്ചിട്ടുണ്ട്. ഈ ഷെഡിനുള്ളിൽ അടുത്തടുത്തു കിടന്ന ബസുകൾക്കാണ് തീപിടിച്ചത്.
ഫയർഫോഴ്സ് എത്തിയ തീയണയ്ക്കുമ്പോഴേക്കും ബസുകൾ ഏതാണ്ട് പൂർണമായി തന്നെ കത്തി നശിച്ച അവസ്ഥയിലാണ്. അതേസമയം, ഷോർട് സർക്യൂട്ട് എന്നാണ് പ്രാഥമീക നിഗമനം. സ്കൂളിൽ വിവിധ അറ്റകുറ്റപണികളുടെ ഭാഗമായി വെൽഡിംഗ് ജോലികൾ നടക്കുന്നുണ്ടായിരുന്നു. ഇതിൽനിന്നു ഷോർട്ട് സർക്യൂട്ട് ഉണ്ടായി തീപ്പൊരി വീണതാകാമെന്നും സംശയിക്കുന്നു. എന്തായാലും നിർത്തിയിട്ടിരുന്ന ബസിൽ തീപിടിച്ചത് ദുരൂഹത ഉയർത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
NRI
ന്യൂയോർക്ക്: ബ്രോങ്ക്സിലും ക്വീൻസിലുമായി ഒരു ദിവസത്തെ ഇടവേളയിൽ ഉണ്ടായ രണ്ട് വൻ തീപിടുത്തങ്ങളിൽ മൂന്ന് പേർ മരിച്ചതായി അഗ്നിശമന സേന അറിയിച്ചു.
മരിച്ചവരിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ ബ്രോങ്ക്സിലെ കെട്ടിടത്തിൽ നിന്നാണ് കണ്ടെത്തിയത്. മോട്ടോ ഹാവനിലെ തേർഡ് അവന്യൂവിലുള്ള ഒരു കെട്ടിടത്തിൽ ബുധനാഴ്ചയാണ് വൻ തീപിടുത്തമുണ്ടായത്.
തീ അണച്ചതിന് പിന്നാലെ ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. എന്നാൽ വ്യാഴാഴ്ച നടത്തിയ വിശദമായ പരിശോധനയിൽ കെട്ടിടത്തിനുള്ളിൽ നിന്ന് രണ്ടാമതൊരു മൃതദേഹം കൂടി കണ്ടെത്തുകയായിരുന്നു.
ഇത് ഉപേക്ഷിക്കപ്പെട്ട ഒരു അപ്പാർട്ട്മെന്റാണെന്നാണ് ആദ്യം കരുതിയിരുന്നത്. ക്വീൻസിലുണ്ടായ മറ്റൊരു തീപിടിത്തത്തിലാണ് മൂന്നാമത്തെ മരണം റിപ്പോർട്ട് ചെയ്തത്. രണ്ട് സംഭവങ്ങളിലും തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
അഗ്നിശമന സേനയിലെ പ്രത്യേക വിഭാഗം അന്വേഷണം നടത്തിവരികയാണ്. തുടർച്ചയായുണ്ടായ ഈ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ നഗരത്തിലെ ജനവാസ കേന്ദ്രങ്ങളിൽ അഗ്നിശമന സേന പരിശോധന കർശനമാക്കിയിട്ടുണ്ട്.
National
ഇംഫാൽ: മണിപ്പുരിലെ കാംജോംഗ് ജില്ലയിൽ സായുധ തീവ്രവാദികൾ ഗ്രാമങ്ങൾ ആക്രമിച്ച് വീടുകൾക്കു തീയിട്ടു. പ്രദേശവാസികൾ പലായനം ചെയ്തു. ഇന്നലെ വെളുപ്പിന് നാലിന് ഇന്ത്യ-മ്യാൻമർ അതിർത്തിയിലായിരുന്നു ആക്രമണം.
നാംലീ, വാംഗ്ലീ, ചോരോ എന്നീ നാഗാ ഗ്രാമങ്ങളാണ് ആക്രമിക്കപ്പെട്ടത്. പ്രദേശവാസികൾ തൊട്ടടുത്ത വനത്തിലേക്കു പലായനം ചെയ്തു. ആക്രമണത്തിൽനിന്നു രക്ഷപ്പെടുന്നതിനിടെ ഒരു വയോധികയ്ക്കു പരിക്കേറ്റു.
ആസാം റൈഫിൾസ് ഉൾപ്പെടെയുള്ള സുരക്ഷാസേന പ്രദേശത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി.
മ്യാൻമർ കേന്ദ്രമായി പ്രവർത്തിക്കുന്ന കുക്കി നാഷണൽ ആർമി (ബർമ), പീപ്പിൾസ് ഡിഫൻസ് ഫോഴ്സ് (പിഡിഎഫ്) എന്നീ തീവ്രവാദ സംഘടനകളാണ് ആക്രമണം നടത്തിയതെന്ന് എൽ. കീഷിംഗ് എംഎൽഎ ആരോപിച്ചു.
നാഗാ പീപ്പിൾസ് ഫ്രണ്ട് എംഎൽഎയാണ് കീഷിംഗ്. മേഖലയിൽ മണിപ്പുർ പോലീസിന്റെ സാന്നിധ്യമില്ലായിരുന്നുവെന്നും ഗ്രാമീണരെ സംരക്ഷിക്കുന്നതിൽ ആസാം റൈഫിൾസ് പരാജയപ്പെട്ടുവെന്നും എംഎൽഎ കുറ്റപ്പെടുത്തി.
National
ഗുരുഗ്രാം: പീഡന പരാതിയിൽ പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് കമ്മീഷണർ ഓഫീസിന് മുന്നിൽ തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച് അതിജീവിത. ഗുരുഗ്രാമിലാണ് സംഭവം.
കമ്മീഷണർ ഓഫീസിന് മുന്നിലെത്തിയ യുവതി കൈവശമുണ്ടായിരുന്ന പെട്രോൾ തലയിലൂടെ ഒഴിച്ചു. പിന്നീട് തീപ്പെട്ടി കൈയിലെടുത്ത ഇവരെ പോലീസുകാർ തടഞ്ഞു. തുടർന്ന് രംഗം ശാന്തമാക്കി.
കമ്മീഷണർ ഓഫീസിലേക്ക് എത്തുന്നതിന് മുൻപ് ഇവർ സ്വയം വീഡിയോ റിക്കാർഡ് ചെയ്തിരുന്നു. പാനിപ്പത്ത് സ്വദേശിയായ ഒരാൾ തന്നെ പീഡിപ്പിച്ചുവെന്നും സെക്ടർ 51 പോലീസ് സ്റ്റേഷനിൽ പരാതി നൽകി നാല് മാസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടിയില്ലെന്നും ഇവർ പറഞ്ഞു.
"പ്രതി ഇപ്പോഴും സ്വതന്ത്രമായി വിഹരിക്കുകയാണ്. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അയാളുടെ കുടുംബവും ഗുണ്ടകളും എന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയാണ്. ഇനി മരണമാണ് ഏക പോംവഴി. ആത്മഹത്യ ചെയ്യാൻ ഞാൻ സിപി ഓഫീസിലേക്ക് പോകുന്നു'.- അവർ വീഡിയോയിൽ പറഞ്ഞു.
അതേസമയം, കേസിലെ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
Kerala
വയനാട്: മാനന്തവാടി കൂടല്‍ക്കടവില്‍ വീട്ടില്‍ തീപിടിത്തം. പൂനംകാവില്‍ അനില്‍ ജോസിന്റെ വീടിനാണ് തിങ്കളാഴ്ച അര്‍ധരാത്രിയോടെ തീ പിടിച്ചത്.
വീട്ടുകാര്‍ സിനിമയ്ക്കു പോയപ്പോഴായിരുന്നു സംഭവം. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്ത് എത്തിയ അഗ്നി-രക്ഷാസേനയാണ് തീയണച്ചത്.
നാട്ടുകാരും ഫയര്‍ ആന്‍ഡ് റസ്ക്യൂ ഓഫീസര്‍മാരായ എ. സതീഷ്, വിശാല്‍ ആഗസ്റ്റിന്, എം.പി. രമേശ്, കെ. രജീഷ, സി.ബി. അഭിജിത്, ദീപത് ലാല്‍, ടി. ആനന്ദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
ഗൃഹോപകരണങ്ങള്‍ കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം.
International
വാഷിംഗ്ടൺ ഡിസി: വൈറ്റ്ഹൗസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പടെയുള്ള ഉന്നതർ പങ്കെടുത്ത പരിപാടിക്കിടെ വെടിയുതിർത്തത് കാലിഫോർണിയയിലെ ടോറൻസ് സ്വദേശി കോൾ തോമസ് അലൻ(31).
ലിങ്ക്ഡ്ഇൻ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അലനെ കുറിച്ചുള്ള വിവരം നൽകിയിരിക്കുന്നത് മെക്കാനിക്കൽ എഞ്ചിനിയർ, ഇൻഡി ഗെയിം ഡെവലപ്പർ, പാർട്ട് ടൈം അധ്യാപകൻ എന്നിങ്ങനെയാണ്.
കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനിയറിംഗിൽ ബിരുദം നേടിയ അലൻ, കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി-ഡൊമിംഗ്വസ് ഹിൽസിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി
ഐജെകെ കൺട്രോൾസിൽ മെക്കാനിക്കൽ എഞ്ചിനിയർ, കാൽടെക്കിൽ ടീച്ചിംഗ് അസിസ്റ്റന്റ് എന്നീ ജോലികൾ അലൻ ചെയ്തിട്ടുണ്ട്. കൂടാതെ സി2 എഡ്യൂക്കേഷനിൽ പാർട്ട് ടൈം അധ്യാപകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2014ൽ, നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിൽ സമ്മർ അണ്ടർ ഗ്രാജുവേറ്റ് റിസർച്ച് ഫെലോഷിപ്പിൽ അലൻ പങ്കെടുത്തിരുന്നു.
ഒരു സ്വതന്ത്ര ഗെയിം ഡെവലപ്പര്‍ കൂടിയാണ്. 'Bohrdom', 'First Law' എന്നീ ഗെയിമുകള്‍ കോള്‍ തോമസ് അലന് വികസിപ്പിച്ചെടുത്തവയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ആയുധം ഉപയോഗിച്ചു, അപകടകരമായ ആയുധം ഉപയോഗിച്ച് ഫെഡറൽ ഉദ്യോഗസ്ഥനെ ആക്രമിച്ചു എന്നിങ്ങനെ രണ്ട് കുറ്റങ്ങൾ അലനെതിരെ ചുമത്തുമെന്ന് കൊളംബിയ ഡിസ്ട്രിക്റ്റ് യുഎസ് അറ്റോർണി ജീനൈൻ പിറോ പറഞ്ഞു. അലനെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
പ്രതിയുടെ കൈവശം ഒരു ഷോട്ട്ഗൺ, ഒരു ഹാൻഡ്ഗൺ, നിരവധി കത്തികൾ എന്നിവയുൾപ്പെടെ ഒന്നിലധികം ആയുധങ്ങൾ ഉണ്ടായിരുന്നതായി വാഷിംഗ്ടൺ ഡിസി പോലീസ് മേധാവി ജെഫറി കരോൾ പറഞ്ഞു.
Kerala
തൃശൂർ: ചാരം മൂടിയ നിലത്ത് ചിതറിക്കിടക്കുന്ന വെടിക്കോപ്പ് സാമഗ്രികൾ. പുകഞ്ഞുകൊണ്ടിരുന്ന വന്പൻ മരക്കുറ്റികൾക്കും സിമന്റ് കട്ടകൊണ്ടു കെട്ടിയ താത്കാലിക ഷെഡിനും ചുറ്റിലുമായി കുഴിമിന്നികളുടെയും കൂറ്റൻ ഡൈനകളുടെയും അവശിഷ്ടങ്ങൾ. ഒരു രാത്രി പിന്നിട്ടിട്ടും വിട്ടുമാറാതെ, കത്തിക്കരിഞ്ഞ മാംസത്തിന്റെയും വെടിമരുന്നിന്റെയും ഗന്ധം.
എല്ലാം കത്തിയമർന്നപ്പോൾ ബാക്കിയായതു കരിഞ്ഞുണങ്ങിയ മരങ്ങളും ജോലിക്കാർ എത്തിയ ഇരുചക്രവാഹനങ്ങളുടെ അസ്ഥികൂടങ്ങളുംമാത്രം. മുണ്ടത്തിക്കോട് കുട്ടംകുളം പാടത്തെ ഒറ്റപ്പെട്ട തുരുത്ത് ഇപ്പോൾ ചുടലപ്പറന്പിനു തുല്യം.ഫോറൻസിക് പരിശോധനകൾ നടക്കുന്നതിനാൽ മേഖലയിൽ രാവിലെതന്നെ പോലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
മൃതദേഹങ്ങൾ തെരയുന്നതിനു കഡാവർ നായ്ക്കളെ അടക്കം എത്തിച്ചു. ഏതാനും ശരീരഭാഗങ്ങളും ആന്തരികാവയവങ്ങളുടെ അവശിഷ്ടങ്ങളുമാണ് ഇന്നലെ ലഭിച്ചത്. ദുരന്തങ്ങളുണ്ടാകുന്ന ഇടങ്ങളിൽ തെരച്ചിൽ നടത്താൻ പരിശീലനം ലഭിച്ച കോഴിക്കോട്ടെ ഐഡിയൽ റിലീഫ് വിംഗിന്റെ സന്നദ്ധസേവകരും സഹായിച്ചു. ചെറിയ അവശിഷ്ടങ്ങൾ സംഭവസ്ഥലത്തുനിന്നും മറ്റുള്ളവ പാടത്തുനിന്നുമാണു ലഭിച്ചതെന്ന് ഇവർ പറഞ്ഞു. ഇന്നലെ വൈകുന്നേരത്തോടെ മൃതദേഹ അവശിഷ്ടങ്ങൾക്കുള്ള തെരച്ചിൽ അവസാനിപ്പിച്ചു.
കൊച്ചി സിറ്റിയിലെയും ഇടുക്കി ജില്ലാ പോലീസിലെയും മായ, മർഫി, എയ്ഞ്ചൽ, എക്സ്പ്ലോസീവ് വിഭാഗത്തിന്റെ സാനിയ എന്നീ നായ്ക്കൾ ചേർന്നായിരുന്നു പരിശോധന.
കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. തൊട്ടുപിന്നാലെ ഫയർഫോഴ്സിന്റെ സ്കൂബ ഡൈവിംഗ് സംഘം സമീപത്തെ രണ്ടു കുളത്തിലും കിണറ്റിലും പരിശോധന തുടങ്ങി. ഫോറൻസിക് സംഘം സാന്പിളുകൾ ശേഖരിച്ചു. ഇവ റീജണൽ മൊബൈൽ ലബോറട്ടറിയിലേക്കു മാറ്റി. ഉച്ചയ്ക്കു പന്ത്രണ്ടോടെ സ്കൂബ സംഘം തെരച്ചിൽ അവസാനിപ്പിച്ചു.
സ്ഫോടനത്തിന്റെ ആഘാതത്തിൽ കേടുപറ്റിയ വീടുകളുടെ കണക്കെടുപ്പും റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ജനൽച്ചില്ലുകളാണ് ഏറെയും തകർന്നത്.
SUNDAY DEEPIKA
കേരളത്തിൽ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിൽവാസമനുഭവിച്ച വനിതകളിലെ മുൻനിരക്കാരി. അധ്യാപനവൃത്തി വേണ്ടെന്നുവച്ച് പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുകയും ദേശീയപ്രസ്ഥാനത്തിന്റെ സമരമുഖങ്ങളിലേക്ക് ആയിരങ്ങളെ ആകർഷിക്കുകയും ചെയ്ത ധീരവനിത... അവർ ചരിത്രത്തിൽ അടയാളപ്പെടാതെ പോയത് എന്തുകൊണ്ടാവാം...
1937 ജനുവരി. തിരുവിതാംകൂർ ക്ഷേത്രപ്രവേശന വിളംബരത്തിനുശേഷം നടത്തിയ ആഘോഷത്തിൽ പങ്കെടുക്കാൻ മഹാത്മാഗാന്ധി തിരുവനന്തപുരത്തു വന്ന സമയം. പൊതുയോഗം കഴിഞ്ഞ് അതിഥിമന്ദിരത്തിലെത്തിയപ്പോൾ അവിടെ തിരക്കുകളിൽനിന്നൊഴിഞ്ഞ് ആരും ശ്രദ്ധിക്കാത്ത ഒരു മൂലയിൽ ക്ഷീണിതയായ ഒരു സ്ത്രീയിരിക്കുന്നു. ആ ഭാഗത്തേക്കു വിരൽചൂണ്ടി ഗാന്ധിജി ചോദിച്ചു: ആരാണ് അവിടെ?
"അത് കാർത്യായനി അമ്മ...' ചങ്ങനാശേരി പരമേശ്വരൻപിള്ള പറഞ്ഞു. ഗാന്ധിജി അവരെ വിളിച്ച് അടുത്തിരുത്തി ചോദിച്ചു: "ഖാദി പ്രവർത്തനമൊക്കെ എങ്ങനെയിരിക്കുന്നു?...'
അവരൊന്നു പരിഭ്രമിച്ച് അല്പനേരം ഒന്നും മിണ്ടാതെനിന്നു...
പിന്നീടു നടന്ന സംഭാഷണങ്ങളിലേക്ക് പോകുംമുന്‍പ് ആരാണ് കാർത്യായനി അമ്മ എന്നറിയാം.
കേരളത്തിൽ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിൽവാസമനുഭവിച്ച വനിതകളിലെ മുൻനിരക്കാരി. അധ്യാപനവൃത്തി വേണ്ടെന്നുവച്ച് ബ്രിട്ടീഷ്വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുകയും ദേശീയപ്രസ്ഥാനത്തിന്റെ സമരമുഖങ്ങളിലേക്ക് ആയിരങ്ങളെ ആകർഷിക്കുകയും ചെയ്ത ധീരവനിത... ഗാന്ധിജിയുടെ ആഹ്വാനമുൾക്കൊണ്ട് കേരളത്തിൽ ഉപ്പുസത്യഗ്രഹത്തിനും നിയമലംഘന സമരങ്ങൾക്കും ഗുരുവായൂർ സത്യഗ്രഹത്തിനും നേതൃത്വംനൽകുകയും,
നീതി നിഷേധിക്കപ്പെടുന്ന സാധാരണക്കാർക്കുവേണ്ടി നിലകൊള്ളാൻ നിയമപഠനം പൂർത്തിയാക്കി അഭിഭാഷകയാവുകയും ചെയ്ത വനിത... എന്നാൽ മുക്കാപ്പുഴ കാർത്യായനി അമ്മ എന്നറിയപ്പെട്ട എം. കാർത്യായനി അമ്മയുടെ പേര് ചരിത്രത്തിൽനിന്ന് ബഹിഷ്കരിക്കപ്പെട്ടു. സമരമുഖങ്ങളിൽ ജ്വലിച്ച അവർ കേരളത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലും സ്ത്രീമുന്നേറ്റ ചരിത്രത്തിലും കൃത്യമായി അടയാളപ്പെടാതെപോയി.
ഗാന്ധിദർശനങ്ങളുടെ തിളക്കം
തൃശൂർ നഗരത്തിനടുത്ത പൂങ്കുന്നത്ത് പുല്ലാട്ട് ഗോവിന്ദമേനോന്റെയും മുക്കാപ്പുഴ കല്യാണിയമ്മയുടെയും മകളായി 1907ലാണ് കാർത്യായനി ജനിച്ചത്. തൃശൂർ വിക്ടോറിയ ജൂബിലി ഗേൾസ് സ്കൂളിലും (ഇപ്പോൾ മോഡൽ ഗേൾസ് സ്കൂൾ) എറണാകുളം മഹാരാജാസ് കോളജിലുമായിരുന്നു വിദ്യാഭ്യാസം. 1927ൽ ജീവശാസ്ത്രത്തിൽ ബിരുദം നേടിയ കാർത്യായനി പിന്നീട് കൊച്ചി ഗവണ്മെന്റ് സർവീസിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു. പൂർവ വിദ്യാലയമായ തൃശൂർ വിക്ടോറിയ ജൂബിലി സ്കൂളിൽത്തന്നെ കാർത്യായനി നിയമിതയായി.
മഹാത്മാഗാന്ധിയുടെ ആദർശങ്ങളിൽ ആകൃഷ്ടയായ കാർത്യായനി ദേശീയപ്രസ്ഥാനത്തിലേക്കു കടന്നുവരികയായിരുന്നു. 1928ൽ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിൽ ചേർന്നു പ്രവർത്തനം തുടങ്ങി. ചർക്കയുടെയും ഖാദിയുടെയും പ്രചാരണത്തിന് നേതൃത്വം നൽകി.
മണികണ്ഠനാൽത്തറയിലെ പ്രസംഗം
സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി 1930 ൽ ഗാന്ധിജി ആരംഭിച്ച ഉപ്പുസത്യഗ്രഹം കാർത്യായനി അമ്മയെ ആവേശഭരിതയാക്കി. മദ്യനിരോധനം, വിദേശവസ്ത്ര ബഹിഷ്കരണം എന്നീ പ്രവർത്തനങ്ങളിൽ വ്യാപൃതയായി. 1930 മേയ് അഞ്ചിന് ഗാന്ധിജി അറസ്റ്റ് ചെയ്യപ്പെട്ടു. അറസ്റ്റിൽ പ്രതിഷേധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിലെ മണികണ്ഠനാൽത്തറയിൽ നടന്ന യോഗത്തിൽ, പൂർണഹൃദയത്തോടെ രാഷ്ട്രസേവനത്തിനായി മുന്നിട്ടിറങ്ങാൻ ജനങ്ങളെ ആഹ്വാനംചെയ്ത് കാർത്യായനി അമ്മ ഉജ്വലമായ ഒരു പ്രസംഗം നടത്തി.
ശ്രോതാക്കൾ ആവേശഭരിതരായി. ഒരധ്യാപിക നിയമലംഘനത്തെ അനുകൂലിച്ച് പൊതുയോഗത്തിൽ പ്രസംഗിച്ചത് ചർച്ചാവിഷയമായി. വിദ്യാഭ്യാസ ഡയറക്ടർ ഇതു സംബന്ധിച്ച റിപ്പോർട്ട് പരിശോധിക്കുകയും നടപടിയെടുക്കുകയും ചെയ്തു. കാർത്യായനി അമ്മയ്ക്ക് താക്കീതും രണ്ടുവർഷം പ്രമോഷൻ തടഞ്ഞുകൊണ്ടുള്ള ഉത്തരവും ഡയറക്ടറിൽനിന്ന് ലഭിച്ചു. ഇത് തികഞ്ഞ അനീതിയാണെന്നുറപ്പിച്ച് ആ ധീരവനിത ജോലി രാജിവച്ച് ദേശീയ പ്രസ്ഥാനത്തിൽ കൂടുതൽ സജീവമായി തുടർന്നു.
കോഴിക്കോട്ടേക്ക്
രാജ്യമൊട്ടാകെ നിയമലംഘന സമരങ്ങൾ ബഹുജനപ്രക്ഷോഭങ്ങളായി പരിവർത്തനപ്പെട്ട കാലഘട്ടമായിരുന്നു. ആയിരക്കണക്കിനാളുകൾ ബ്രിട്ടീഷ് സേനയുടെ ക്രൂരമർദനങ്ങൾക്കിരയായി. ജയിലുകൾ സ്വാതന്ത്ര്യസമര പോരാളികളെക്കൊണ്ടു നിറഞ്ഞു. ബ്രിട്ടീഷ്വിരുദ്ധ സമരങ്ങൾ നാട്ടുരാജ്യങ്ങളിൽ വേണ്ടെന്നും ബ്രിട്ടീഷ് ഭരണ പ്രദേശങ്ങളിൽ മതിയെന്നും ഗാന്ധിജിയുടെ നിർദേശമുണ്ടായിരുന്നതിനാൽ കേരളത്തിൽ മലബാറിലാണ് സമരം ശക്തമായിരുന്നത്.
കോഴിക്കോടും പയ്യന്നൂരുമായിരുന്നു പ്രധാന സമരമുഖങ്ങൾ. കെ. കേളപ്പന്റെ നേതൃത്വത്തിൽ ഉപ്പുസത്യഗ്രഹവും നിയമലംഘന സമരങ്ങളും മലബാറിൽ തുടർന്നുപോന്നു. നിയമലംഘന സമരത്തിൽ പങ്കെടുക്കുവാൻ കാർത്യായനി അമ്മ കോഴിക്കോട്ടെത്തി. അവിടെ മഹിളാ സമാജത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതത്വംനൽകിയ അവർ സമരമുഖത്ത് മുന്നിട്ടിറങ്ങുവാൻ വനിതകൾക്ക് പ്രചോദനമായി.
സമരമുഖം, ജയിലറ
ബോംബെയിലെ വനിതാ സത്യഗ്രഹികളോട് പോലീസ് നടത്തിയ ക്രൂരതകൾക്കെതിരേ പ്രതിഷേധിക്കാൻ കോഴിക്കോടുള്ള വനിതാ നേതാക്കൾ മുന്നിട്ടിറങ്ങി. 1930 നവംബർ 16ന് ഒരു ജാഥ സംഘടിപ്പിക്കുവാൻ അവർ തീരുമാനിച്ചു. എന്നാൽ ജാഥകൾ നടത്തുന്നതും യോഗങ്ങൾ സംഘടിപ്പിക്കുന്നതും വിലക്കിക്കൊണ്ട് തലേദിവസം ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവെത്തി.
എം. കാർത്യായനി അമ്മ, മിസിസ് കെ. മാധവൻ നായർ, എ.വി. കുട്ടിമാളു അമ്മ, കെ.ഇ. ശാരദ, ടി. നാരായണി അമ്മ, ഇ. നാരായണിക്കുട്ടി അമ്മ, മിസിസ് ടി.വി. സുന്ദര അയ്യർ, ഗ്രേസി ആരോൺ തുടങ്ങിയ നേതാക്കൾക്കാണ് നോട്ടീസ് ലഭിച്ചത്. എന്നാൽ നിശ്ചയിച്ച ദിവസംതന്നെ നിരോധനാജ്ഞ ലംഘിച്ച് കോഴിക്കോട് നഗരത്തിൽ പ്രകടനം നടത്താൻ കോൺഗ്രസിന്റെ വനിതാ കമ്മിറ്റി തീരുമാനിച്ചു. അതിരാവിലെ നേതാക്കൾ കോഴിക്കോട് തളി ക്ഷേത്രത്തിനു സമീപമുള്ള വെർക്കോട്ട് ഭവനത്തിൽ ഖാദി ധരിച്ച് ഒത്തുകൂടി.
മുന്നിലുള്ള റോഡിൽ കാലിക്കട്ട് പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. വെർക്കോട്ട് ഭവനത്തിലെ നാരായണി അമ്മയും അവരുടെ വൃദ്ധയായ അമ്മയും നിയമലംഘനത്തിന് ഒരുങ്ങുന്ന യുവതികളെ അനുഗ്രഹിച്ചു. ത്രിവർണ പതാകകൾ ഉയർത്തിപ്പിടിച്ച് ജാഥയായി വനിതകൾ പുറത്തിറങ്ങിയപ്പോൾ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അവരെ തടഞ്ഞു. ജാഥാംഗങ്ങളോടൊപ്പം ഒരു ബാലികയുണ്ടായിരുന്നു. ടി.വി. സുന്ദരയ്യരുടെ മകൾ ജയലക്ഷ്മി. ത്രിവർണപതാകയുമേന്തി ആ പന്ത്രണ്ടുകാരി മറ്റുള്ളവർക്കൊപ്പം ധീരതയോടെ മുന്നോട്ടു നീങ്ങി.
ജയലക്ഷ്മിയുടെ കൈകളിൽനിന്ന് ത്രിവർണപതാക പിടിച്ചുവാങ്ങാൻ പോലീസ് ഇൻസ്പെക്ടർ ശ്രമിച്ചു. എന്നാൽ നിർഭയയായ ആ പെൺകുട്ടി പറഞ്ഞു- ""ഞാൻ ഇത് കൈവിടില്ല''. വിദ്യാർഥിനിയായ ജയലക്ഷ്മിയേയും എം. കാർത്യായനി അമ്മ അടക്കമുള്ള വനിതാ നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്ത് കോഴിക്കോട് സ്പെഷൽ സബ് ജയിലിലേക്ക് കൊണ്ടുപോയി.
മുദ്രാവാക്യങ്ങളും ജയ് വിളികളുമായി വലിയൊരു ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. പ്രായപൂർത്തിയാകാത്ത ജയലക്ഷ്മിയെ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ ഉത്തരവനുസരിച്ച് വിട്ടയച്ചു. കേരളത്തിൽ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് സ്ത്രീകൾ അറസ്റ്റ് വരിച്ച ആദ്യ സംഭവമായിരുന്നു ഇത്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയാണ് ജയലക്ഷ്മി.
കാർത്യായനി അമ്മ, നാരായണിക്കുട്ടി അമ്മ, ഗ്രേസി ആരോൺ, കുമ്മിക്കാവ് അമ്മ, അമ്മുക്കുട്ടി അമ്മ എന്നിവർക്കെതിരേ ക്രിമിനൽ ശിക്ഷാ നിയമപ്രകാരം കേസെടുത്തു. കാർത്യായനി അമ്മ ഒഴികെ മറ്റെല്ലാവരെയും താക്കീത് നൽകി മജിസ്ട്രേറ്റ് വിട്ടയച്ചു.
നല്ലനടപ്പിന് ജാമ്യത്തുക നൽകാൻ മജിസ്ട്രേറ്റ് കാർത്യായനി അമ്മയോട് ആവശ്യപ്പെട്ടുവെങ്കിലും അവരതിനു തയാറായില്ല. രണ്ടു മാസത്തെ തടവായിരുന്നു ശിക്ഷ. വിധിപ്രസ്താവനയിൽ മജിസ്ട്രേറ്റ് ഇങ്ങനെ അഭിപ്രായപ്പെട്ടു: ""മലബാറിലെ സ്ത്രീകൾ രാഷ്ട്രീയപ്രസ്ഥാനത്തിൽ പങ്കുചേരുന്നത് ഇതാദ്യമാണ്. അവർ വീണ്ടും അങ്ങനെ ചെയ്യില്ലെന്നു പ്രതീക്ഷിക്കുന്നു.''
ആദ്യ ജയിൽവാസത്തിനുശേഷം പുറത്തിറങ്ങിയ കാർത്യായനി അമ്മ കോഴിക്കോട്, നിയമലംഘന സമരപരിപാടികളും മഹിളാ സമാജം പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയി. ഗാന്ധി-ഇർവിൻ ഉടമ്പടിയെ തുടർന്ന് കേരള പ്രവിശ്യ കോൺഗ്രസ് കമ്മിറ്റി 1931 മാർച്ച് 15ന് കോഴിക്കോട്ട് ഒരു നേതൃയോഗം വിളിച്ചുകൂട്ടി. കെ. കേളപ്പൻ പ്രസിഡന്റായി പുതിയ കെപിസിസി നിലവിൽവന്നു. കേളപ്പനു പുറമേ പ്രവർത്തക സമിതി അംഗങ്ങളായി കെ. മാധവനാർ (സെക്രട്ടറി), ടി.വി. സുന്ദരയ്യർ (ട്രഷറർ), പി.കെ. കുഞ്ഞുകൃഷ്ണ മേനോൻ, കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്, സി.എച്ച്. ഗോവിന്ദൻ നമ്പ്യാർ, മുഹമ്മദ് അബ്ദു റഹ്മാൻ, എം. കാർത്യായനി അമ്മ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. കെപിസിസി പ്രവർത്തകസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യവനിത കാർത്യായനി അമ്മയാണ്.
1932 ജനുവരിയിൽ കോഴിക്കോട് കടപ്പുറത്ത് നിയമലംഘനം നടത്തി പ്രസംഗിച്ചതിന് കാർത്യായനി അമ്മ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. വെല്ലൂർ സെൻട്രൽ ജയിലിൽ ആറു മാസം അവർ ശിക്ഷയനുഭവിച്ചു.
ഗുരുവായൂർ സത്യഗ്രഹത്തിൽ
രണ്ടാം ജയിൽവാസത്തിനുശേഷം തൃശൂരിൽ മടങ്ങിയെത്തിയ കാർത്യായനി അമ്മ പൊതുരംഗത്ത് സജീവമാകുകയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രധാന നേതാക്കളിലൊരാളായി ഉയർന്നുവരികയും ചെയ്തു. കെ. കേളപ്പന്റെ നേതൃത്വത്തിൽ ഗുരുവായൂർ സത്യഗ്രഹം നടക്കുന്ന കാലമാണ്. സത്യഗ്രഹ സമരപരിപാടികളിലും കേളപ്പന്റെ ഉപവാസത്തെതുടർന്ന് നടന്ന റഫറണ്ടത്തിലും അവർ സവിശേഷമായ പങ്കുവഹിച്ചു. 1932 സെപ്റ്റംബർ 29ന് ഗുരുവായൂർ ബോർഡ് ഹൈസ്കൂൾ പരിസരത്ത് പതിനായിരത്തോളം ആളുകൾ പങ്കെടുത്ത സമ്മേളനം നടന്നു. ഈ മഹാസമ്മേളനത്തിൽ കാർത്യായനി അമ്മ പങ്കെടുക്കുകയും ചർച്ചകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. 1932 നവംബറിൽ നടന്ന പൊന്നാനി അയിത്തോച്ചാടന സമ്മേളനത്തിലും കാർത്യായനി അമ്മ പങ്കെടുത്തിരുന്നു.
നിയമപഠനത്തിലേക്ക്
ഗാന്ധിജിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന കാർത്യായനി അമ്മ തൃശൂരിൽ ഗ്രാമ സമുദ്ധാരണ പ്രവർത്തനങ്ങളിൽ മുഴുകി. ജയിൽവാസവും അലച്ചിലുകളുമൊക്കെയായി അവരുടെ ആരോഗ്യസ്ഥിതി മോശമാകാൻ തുടങ്ങിയിരുന്നു. മദ്രാസ് ലോ കോളജിൽചേർന്ന് നിയമം പഠിക്കുവാൻ തീരുമാനിച്ചെങ്കിലും നിയമലംഘനത്തിനു ശിക്ഷിക്കപ്പെട്ട കാരണത്താൽ പുറത്താക്കപ്പെട്ടു. തുടർന്ന് തിരുവനന്തപുരം ലോ കോളജിൽ ചേർന്ന് പഠനമാരംഭിച്ചു. ഈ സമയത്തായിരുന്നു ഗാന്ധിജിയുടെ അഞ്ചാം കേരളസന്ദർശനം. അന്നത്തെ കൂടിക്കാഴ്ചയാണ് തുടക്കത്തിൽ കണ്ടത്. അതേക്കുറിച്ച് കാർത്യായനി അമ്മ പിന്നീടെഴുതിയതിങ്ങനെ:
1937 ജനുവരിയിൽ തിരുവിതാംകൂർ ക്ഷേത്രപ്രവേശനവിളംബരം സംബന്ധിച്ച ആഘോഷത്തിൽ പങ്കെടുക്കാൻ മഹാത്മാഗാന്ധി തിരുവനന്തപുരത്തെത്തി. അന്ന് ശരീരസുഖമില്ലാതിരുന്നതിനാൽ ഗ്രാമോദ്ധാരണ പ്രവർത്തനവും മറ്റും നിർത്തിവച്ച് ഞാൻ അവിടെ ലാ കോളജിൽ പഠിക്കുകയായിരുന്നു. ഗാന്ധിജിയെ ഈ വിവരം അറിയിച്ചിരുന്നില്ല. ചോദിച്ചാൽ സമ്മതിക്കില്ലെന്ന് എനിക്കറിയാം. അനുസരണക്കേടിനു ഞാൻ ഒരുക്കവുമല്ല...
പൊതുയോഗമെല്ലാം കഴിഞ്ഞ് ഗാന്ധിജി അതിഥിമന്ദിരത്തിലെത്തി. കേരളത്തിലെ പ്രവർത്തകരുമായി ചർച്ചതുടങ്ങി. ഞാൻ ആരും കാണാതെ ഒരു മൂലയിൽ ഇരിപ്പായി. ആ ഭാഗത്തേക്കു വിരൽ ചൂണ്ടിക്കൊണ്ട് "ആരാണ് അവിടെ?’ എന്ന് അദ്ദേഹം ചോദിച്ചു.
ഞാൻ പരുങ്ങലിലായി. ദേഹമാസകലം വിയർത്തു. മറുപടി പറയാൻ നാവു പൊങ്ങിയില്ല. കുറ്റംചെയ്ത കുട്ടിയെപ്പോലെ ഞാൻ മിഴിച്ചുനിന്നു...
"അത് കാർത്യായനിയമ്മ' ചങ്ങനാശേരി പരമേശ്വരൻപിള്ള പറഞ്ഞു. ഗാന്ധിജി എന്നെ വിളിച്ച് അടുത്തിരുത്തി. "ഖാദിപ്രവർത്തനമൊക്കെ എങ്ങനെയിരിക്കുന്നു?’ എന്നും മറ്റും ചോദ്യമായി. ഞാൻ എന്തു പറയും!... ചങ്ങനാശേരി പറഞ്ഞു: "കാർത്യായനിയമ്മ ഇപ്പോൾ ഇവിടെ ലാകോളജിൽ പഠിക്കുകയാണ്.’
ഞാൻ ഗാന്ധിജിയോടു തുറന്നു പറഞ്ഞു: "എന്റെ ശരീരസ്ഥിതി ഖാദിപ്രവർത്തനത്തിന് എന്നെ അനുവദിക്കുന്നില്ല'.
ഇതു കേട്ടതും ഗാന്ധിജി പറഞ്ഞു: "ഓ, ശരി. ഈ ശരീരസ്ഥിതി നിന്നെ നിയമപഠനത്തിന് അനുവദിക്കുന്നുണ്ട് അല്ലേ?’ ആ സ്വരത്തിൽ കോപവും അസ്വാരസ്യവും നിറഞ്ഞുനിന്നു. ഞാൻ ഒന്നു പരുങ്ങി പറഞ്ഞു: "ചിലപ്പോൾ ക്ലാസിൽ പോകും. ബാക്കി സമയം കിടക്കയിൽ കിടന്നുകൊണ്ടു പുസ്തകം വായിക്കും...’
"ഇത്രയും കഷ്ടപ്പെട്ട് നീ എന്തിനു നിയമം പഠിക്കുന്നു? പ്രാക്ടീസ് ചെയ്യണമെന്ന ഉദ്ദേശ്യമുണ്ടോ?’
"നിയമത്തിൽ എന്തുണ്ട് എന്നറിയണം ഇപ്പോൾ അതു മാത്രമാണ് എന്റെ ഉദ്ദേശ്യം.’
ഗാന്ധിജിയുടെ ശാന്തഗംഭീരവും ഫലിതഭാസുരവുമായ സ്വരം: "നീ പരീക്ഷ പാസായതിനുശേഷം പ്രാക്ടീസ് ചെയ്യുമോ ഇല്ലയോ എന്നു ഞാൻ നോക്കിയിരിക്കും. അപ്പോൾ കാണാം...’’
നിയമപഠനം പൂർത്തിയാക്കിയ കാർത്യായനി അമ്മ തൃശൂരിൽ പ്രാക്ടീസ് ആരംഭിച്ചു. ഇ. ഇക്കണ്ടവാര്യർ, സി. അച്യുതമേനോൻ, സി.എ. ഔസേഫ്, സി.
ആർ. ഇയ്യുണ്ണി എന്നിവർക്കൊപ്പം കാർത്യായനി അമ്മ തൃശൂർ കോടതിയിൽ പ്രാക്ടീസ് ചെയ്തിരുന്നു. നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദമായി കോടതിമുറികളിൽ അവർ ജ്വലിച്ചു.
വാക്കുകൾ ജ്വലിച്ച "സർവോദയ'
1945ലായിരുന്നു കാർത്യായനി അമ്മയുടെ വിവാഹം. അഖിലേന്ത്യാ ചർക്ക സംഘത്തിന്റെ തമിഴ്നാട് സെക്രട്ടറിയായിരുന്ന എൻ. രാമസ്വാമി ആയിരുന്നു ഭർത്താവ്. തൃശൂരിലെ പ്രാക്ടീസ് ഉപേക്ഷിച്ച് തമിഴ്നാട്ടിൽ തഞ്ചാവൂരിലെ ശ്രീനിവാസപുരത്ത് കാർത്യായനി അമ്മ ഖാദി പ്രചാരണ പ്രവർത്തനങ്ങളിലും സർവോദയ പ്രവർത്തനങ്ങളിലും വ്യാപൃതയായി.
1974ൽ തൃശൂരിൽ മടങ്ങിയെത്തി ഭർത്താവിനെപ്പം "സർവോദയ' എന്ന ഇംഗ്ലീഷ് മാസിക പ്രസിദ്ധീകരിച്ചു. ഗാന്ധിയൻ ആശയങ്ങൾ, സ്ത്രീ സമുദ്ധാരണം, സാമൂഹിക നീതി, പൗരബോധം എന്നിങ്ങനെ വിവിധ ആശയധാരകൾ മാസികയിലൂടെ വിനിമയം ചെയ്യപ്പെട്ടു. ഭർത്താവിന്റെ മരണശേഷം 1980 വരെ കാർത്യായനി അമ്മ ഒറ്റയ്ക്ക് "സർവോദയ' മാസിക പ്രസിദ്ധീകരിച്ചിരുന്നു.
നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ഈ ധീരവനിതയുടെ ജീവിതം തലമുറകൾക്ക് പാഠവും പ്രചോദനവുമാണ്. ഗാന്ധിയൻ ആശയങ്ങൾ മുറുകെപ്പിടിച്ച അവർ അധികാരത്തിന്റെയും അംഗീകാരത്തിന്റെയും പിന്നാലെ പോയില്ല. 1951ൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും അവർ വിസമ്മതിച്ചു.
സാന്പത്തിക പരാധീനതകൾക്കിടയിൽപോലും സ്വാതന്ത്ര്യസമര പെൻഷൻ വാങ്ങാൻ കാർത്യായനി അമ്മ തയാറായില്ല. ദേശീയ പ്രസ്ഥാനത്തിൽ സമരാഗ്നിയായി ജ്വലിച്ച എം. കാർത്യായനി അമ്മ, പക്ഷേ ചരിത്രത്താളുകളിൽ അടയാളപ്പെട്ടില്ല. സ്വന്തം നാട്ടിൽ അവർക്കൊരു സ്മാരകം ഉയർന്നുമില്ല.
അവലംബം: ദ ഹിസ്റ്ററി ഓഫ് ഫ്രീഡം മൂവ്മെന്റ് ഇൻ കേരള (വോള്യം2),
പ്രഫ. പി.കെ.കെ. മേനോൻ
Kerala
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പൽ ഡോ. വി.ആര്. ജയകുമാറിന്റെ കാര്‍ പെട്രോള്‍ ഒഴിച്ചു കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് മുന്‍ ജീവനക്കാരൻ മരിച്ചു. കിളിരൂര്‍ ആമ്പക്കുഴിയില്‍ ചെല്ലപ്പന് (88) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 7.30 ഓടെയായിരുന്നു സംഭവം. മെഡിക്കല്‍ കോളജിന് സമീപം ഗാന്ധിനഗര്‍ പെട്രോള്‍ പമ്പിന് എതിര്‍വശത്തുള്ള അഞ്ചേരി ഗാര്‍ഡന്‍സില്‍ ഡോ.വി.ആര്. ജയകുമാറിന്റെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറാണ് ചെല്ലപ്പന് കത്തിച്ചത്. തീയിടുന്നതിനിടെ ഇയാള്‍ക്കു പൊള്ളലേറ്റു.
തീയുടെ ചൂട് കൊണ്ട് വീടിന്റെ മുന്‍ഭാഗത്തെ ജനല്‍ ചില്ലുകളും തകര്‍ന്നു. തീയും പുകയും കണ്ട് വീട്ടുകാര്‍ വിവരം ഗാന്ധിനഗര്‍ പോലീസിലും അഗ്നിശമനസേനയെയും അറിയിച്ചു. ഇവര്‍ എത്തി തീ അണയ്ക്കുമ്പോഴാണ് സമീപത്ത് പൊള്ളലേറ്റ നിലയില്‍ ചെല്ലപ്പനെ കണ്ടത്.
95 ശതമാനം പൊള്ളലേറ്റ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ കഴിയുന്നതിനിടെ വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു. ഡോക്ടറുടെ വീട്ടുജോലി ചെയ്തിരുന്ന ചെല്ലപ്പനെ ഒരു മാസം മുമ്പ് പിരിച്ചുവിട്ടിരുന്നു. മാനസിക വെല്ലുവിളിനേരിടുന്നയാളാണെന്ന് ബന്ധുക്കള്‍ പോലീസിന് മൊഴി നല്കി.
ഭാര്യ: രമ. മക്കള്‍: മോളി, ഷാജി. മരുമകന്: വിജയന്. സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നിന് ചെങ്ങളം എസ്എന്‍ഡിപി ശ്മശാനത്തില്‍.
National
ചണ്ഡിഗഡ്: ഹരിയാനയിലെ ഗുഡ്ഗാവിൽ റബർ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് തൊഴിലാളികൾക്ക് പരിക്കേറ്റു. സംഭവത്തിൽ ആളപായമില്ലെന്ന് പോലീസ് പറഞ്ഞു.
ബേസ്മെന്റിൽ സ്ഥാപിച്ചിരുന്ന മെഷീനിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന്റെ കാരണമെന്ന് പ്രാഥമിക നിഗമനം. രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് അപകടത്തിൽപ്പെട്ടത്.
പുക നിറഞ്ഞതിനെ തുടർന്ന് ഫാക്ടറിയുടെ ഒന്നാം നിലയിൽ കുടുങ്ങിപ്പോവുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും അഗ്നിശമന സേനയും കെട്ടിടത്തിന്റെ വശത്തെ ഗ്ലാസ് പാനലുകൾ തകർത്താണ് ഇവരെ പുറത്തെത്തിച്ചത്.
പരിക്കേറ്റ അഞ്ചു പേരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ഇതിൽ ഗ്ലാസ് തട്ടി ഒരാളുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. എങ്കിലും പരിക്കേറ്റ എല്ലാവരുടെയും നില തൃപ്തികരമാണ്.
തൊഴിലാളികളും പോലീസും അഗ്നിശമന സേനയും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്.
National
റാഞ്ചി: ജാർഖണ്ഡിൽ യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചു നശിപ്പിച്ചു. സിംദേഗ ജില്ലയിലാണ് സംഭവം.
ഒഡീഷ സ്വദേശിയായ ശിവ സാഹു(30) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒഡീഷ സ്വദേശികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
മാർച്ച് 11 ന് സിംദേഗയ്ക്ക് സമീപമുള്ള ജൽദേഗ പോലീസ് സ്റ്റേഷൻ പരിധിയിലെ തിക്ര വനത്തിൽ നിന്നാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
പ്രതികളിൽ ഒരാളുമായി സാഹുവിന്റെ ഭാര്യയ്ക്ക് സൗഹൃദമുണ്ടായിരുന്നു. ശിവ സാഹു നാളുകളായി ഭാര്യയെ പീഡിപ്പിച്ചു വരികയായിരുന്നു. ഇതേക്കുറിച്ച് അറിഞ്ഞ പ്രതി കൊലപാതകം ആസൂത്രണം ചെയ്തുവെന്ന് സിംദേഗ സബ് ഡിവിഷണൽ പോലീസ് ഓഫീസർ ബൈജു ഒറാവോൺ പറഞ്ഞു.
മാർച്ച് 10 ന്, മൂവരും സാഹുവിനെ തട്ടിക്കൊണ്ടുപോയി ജാർഖണ്ഡിലെ വനമേഖലയിൽ എത്തിച്ച് കയറുകൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തുടർന്ന്, തെളിവ് നശിപ്പിക്കാൻ പെട്രോൾ ഒഴിച്ച് തീകൊളുത്തിയതായി എസ്ഡിപിഒ പറഞ്ഞു.
സഞ്ജയ് കെർകെട്ട (38), ബുധു ലോഹ്ര (38), കിഷോർ കെർകെട്ട (35) എന്നിവരാണ് കേസിലെ പ്രതികൾ. പ്രതികൾ മൂന്നുപേരെയും കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു.
National
വിജയവാഡ: ടിപ്പർ ലോറിയും സ്വകാര്യബസും കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ പത്തുപേർക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച രാവിലെ ആറിനുണ്ടായ അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണെന്ന് അധികൃതർ പറഞ്ഞു.
ഹൈദരാബാദിൽനിന്ന് പാമുരുവിലേക്ക് പോയ ബസ് മാർക്കാപുരത്തിനു സമീപത്തുവച്ച് മണ്ണ് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങൾക്കും തീപിടിച്ചു. ഹരികൃഷ്ണ ട്രാവൽസിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.
അപകടം ഉണ്ടായ ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും പത്തുപേരുടെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ഇരു വാഹനങ്ങളും പൂർണമായി കത്തിനശിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം വിട്ടു നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.
International
ടെഹ്റാൻ: കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം. തീപിടിത്തമുണ്ടായെങ്കിലും ആളപായമില്ലെന്നു കുവൈറ്റ് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
അടിയന്തര നടപടികൾ ഉടൻ തന്നെ സ്വീകരിച്ചതായും അഗ്നിശമനസേന തീ നിയന്ത്രണവിധേയമാക്കിയതായും അധികൃതർ അറിയിച്ചു. കിഴക്കൻ പ്രവിശ്യയിലേക്ക് വന്ന ബാലിസ്റ്റിക് മിസൈലുകളെയും ഡ്രോണുകളെയും ഫലപ്രദമായി തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇസ്രയേലിലേക്ക് ഇറാൻ ആക്രമണം തുടരുകയാണ്. ഇസ്രയേലിൽ പലയിടത്തും മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയിരുന്നു.
National
മുംബൈ: മഹാരാഷ്ട്രയിലെ ഗോരേഗാവിൽ ഫ്ലാറ്റിന് തീപിടിച്ച് വയോധിക മരിച്ചു. 24 നിലകളുള്ള ഫ്ലാറ്റിന്റെ ആറാം നിലയിൽ താമസിച്ചിരുന്ന ഇന്ദു തർക്കേശ്വർ സിംഗ് (72) ആണ് മരിച്ചത്. വൈകുന്നേരം ഏഴരയോടെയാണ് സംഭവം.
വിവരം അറിഞ്ഞ ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസും ഫയർ ഫോഴ്സും രക്ഷപ്രവർത്തനം നടത്തി. ഇന്ദുവിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാത്രി 11:30 ഓടെയാണ് തീ അണച്ചതെന്നും തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടിലെന്നും പോലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
പത്തനംതിട്ട: വടശേരിക്കരയിൽ വൻ തീപിടിത്തം. ടയർ കടയ്ക്കാണ് തീപിടിച്ചത്. പെട്രോൾ പമ്പിനോട് ചേർന്നുള്ള കടയിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്.
ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിച്ചുവരികയാണ്. അതേസമയം തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Kerala
തൃശൂർ: ഗുരുവായൂരിൽ പലിശക്കാരിയുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ തീ കൊളുത്തി ജീവനൊടുക്കി. ഇരിങ്ങപ്പുറം പുതുവീട്ടിൽ ജുമൈല (50) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിനു പുറകിലെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പലിശയ്ക്ക് പണം വാങ്ങിയ ആബിദയിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നുവെന്ന് ജുമൈല പറയുന്ന ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്.
ഒരു വർഷം മുമ്പ് ജുമൈല ആബിദയിൽ നിന്ന് പലിശക്ക് അമ്പതിനായിരം രൂപ വാങ്ങിയിരുന്നതായി മകൻ ഷിനാസ് പറഞ്ഞു. പലിശയിനത്തിൽ മാത്രമായി മാസം 10,000 രൂപ വീതം എട്ടു മാസത്തോളം നൽകിയെങ്കിലും രണ്ടുമാസത്തോളം പണം നൽകാൻ സാധിച്ചില്ല.
ഇതേത്തുടർന്ന് പലിശക്കാരിയായ ആബിദ ഭീഷണിപ്പെടുത്തിയിരുന്നതായി കുറിപ്പെഴുതി വച്ച ശേഷമാണ് ജുമൈല ജീവനൊടുക്കിയത്.
Kerala
മാനന്തവാടി: വയനാട് മാനന്തവാടി എരുമത്തെരുവില്‍ കാറില്‍ ഇരുന്ന് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ വ്യാപാരി മരിച്ചു. ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ക്ക് പൊള്ളലേറ്റു. കര്‍ണാടകയിലെ കുട്ടത്ത് വ്യാപാരം ചെയ്യുന്ന കണ്ണൂര്‍ ഇരിട്ടി വള്ളിത്തോട് സ്വദേശി സജീറാണ്(42)മരിച്ചത്.
കാറില്‍ ഉണ്ടായിരുന്ന ഭാര്യ നജ്മുന്നിസ (37), മകള്‍ ആയിഷ (രണ്ട്) എന്നിവര്‍ക്കു പൊള്ളലേറ്റു. മക്കളായ നിബ്രാന്‍ (14), നിസാന്‍ (ഒമ്പത്) എന്നിവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. നജ്മുന്നിസയും ആയിഷയും മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നജ്മുന്നിസയ്ക്ക് 50 ശതമാനത്തിലേറെ പൊള്ളലുണ്ട്. ആയിഷയുടെ പരിക്ക് നിസാരമാണെന്നാണ് അറിയുന്നത്.
വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കുട്ടത്ത് സജീര്‍ കച്ചവടം ചെയ്യുന്ന കെട്ടിടത്തിന്റെ ഉടമയുടെ വീടിന്റെ ഗേറ്റിനു മുമ്പില്‍ കാര്‍ നിര്‍ത്തിയിട്ടാണ് സജീര്‍ ദേഹത്ത് പട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. കാറിനു തീപിടിച്ചത് കണ്ട പ്രദേശവാസികള്‍ അറിയിച്ചതനുസരിച്ച് അഗ്നി-രക്ഷാസേന എത്തിയാണ് നജ്മുന്നിസയെയും കുട്ടികളെയും രക്ഷിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സജീറിന്റെ മരണം സ്ഥിരീകരിച്ചത്.
കാര്‍ പൂര്‍ണമായി കത്തിനശിച്ചു. സംഭവത്തിനു മുമ്പ് സജീര്‍ റിക്കാര്‍ഡ് ചെയ്ത വീഡിയോ പുറത്തുവന്നിട്ടുണ്ട്. കെട്ടിടം ഉടമയാണ് മരണത്തിന് ഉത്തരവാദിയെന്ന് വീഡിയോയില്‍ പറയുന്നു. മറ്റൊരാള്‍ക്കെതിരേയും വീഡിയോയില്‍ പരാമര്‍ശമുണ്ട്. പോലീസ് വിശദാന്വേഷണം നടത്തിവരികയാണ്.
District News
കളമശേരി: ദേശീയപാതയിൽ ലുലുമാളിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു.ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവം.
ഇടപ്പള്ളി ഭാഗത്തുനിന്ന് കളമശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറിലാണ് തീപിടിച്ചത്. കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഇടപ്പള്ളി ടോൾ സ്വദേശി ശ്രീകുമാർ വാഹനത്തിനു മുൻവശത്ത് നിന്നും പുക ഉയരുന്നത് കണ്ട് വാഹനം വഴിയിൽ ഒതുക്കി പുറത്തിറങ്ങിയപ്പോൾ തീ ആളിക്കത്തുകയായിരുന്നു. വാഹനം ഏതാണ്ട് പൂർണമായും കത്തി നശിച്ചു. ഏലൂർ, തൃക്കാക്കര എന്നിവിടങ്ങളിൽ നിന്ന് എത്തിയ ഫയർഫോഴ്സ് ആണ് തീയണച്ചത്.ച്ചു
International
ടെഹ്റൻ: ഇറാനിലെ വ്യാപാര കേന്ദ്രമായ ജന്നത് ബസാറിൽ വൻ തീ പിടുത്തം. തീ അണയ്ക്കാൻ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്.
ഏകദേശം 2000 ചതുരശ്ര മീറ്റർ പ്രദേശം ഉൾപ്പെടുന്ന ഈ കേന്ദ്രത്തിൽ 200 വ്യാപാര വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളു.
District News
ചവറ : വയോധിക ഒറ്റയ്ക്ക് താമസിച്ചു വന്നിരുന്ന വീടിന് തീപിടിച്ചു. വഴിയാത്രക്കാരന്റെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവാക്കി. ചവറ തെക്കുംഭാഗത്ത് വടക്കുംഭാഗം പാറശേരി മുക്കിൽ താമസിക്കുന്ന കർമലിയുടെ വീടിനാണ് തീപിടിച്ചത്.
കഴിഞ്ഞദിവസം രാത്രി 8.30 തോടെ ആയിരുന്നു സംഭവം. അതുവഴി വരികയായിരുന്ന മാലി ഭാഗം ജെൻസി ഭവനത്തിൽ ജസ്റ്റിന്റെ സമയോചിതമായ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.വയോധികയുടെയും ഇവരുടെ വീടിനോട് ചേർന്ന് വാടകയ്ക്ക് താമസിക്കുന്നവരുടെയും നിലവിളി കേട്ടാണ് ജസ്റ്റിൻ ഓടി ചെന്നത്.
ഉടൻതന്നെ ജസ്റ്റിൻ ഫയർഫോഴ്സിലും കെഎസ്ഇബിയിലും വിവരം അറിയിച്ചു. മിനിറ്റുകൾക്കകം ചവറയിൽ നിന്ന് ഫയർഫോഴ്സ് സംഘവും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ചവറയിൽ നിന്നും രണ്ട് ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഇതിനിടെ വൈദ്യുത ബന്ധം വിഛേദിക്കുകയും ചെയ്തു.അടുക്കള ഭാഗത്ത് നിന്നാണ് തീ പടർന്നതെന്ന് പറയപ്പെടുന്നു. അടുക്കളയിൽ നിന്നും സമീപത്തെ മുറിയിൽ പടരുകയും അവിടെ ഉണ്ടായിരുന്ന കട്ടിൽ, വസ്ത്രങ്ങൾ, കട്ടിള, ജനൽ പാളികൾ ഉൾപ്പെടെയുള്ളവ കത്തി നശിക്കുകയും ചെയ്തു.
രണ്ടു മുറികളിടെ ജനൽ ചില്ലുകൾ പൊട്ടിത്തെറിച്ചു. സംഭവസ്ഥലത്ത് ചവറ തെക്കുംഭാഗം പോലീസുമെത്തി മേൽ നടപടികൾ സ്വീകരിച്ചു. തീ മറ്റു ഭാഗങ്ങളിലേക്ക് പടർന്നു പിടിക്കാതിരിക്കാൻ ഫയർഫോഴ്സിന്റെ ശ്രമം കൊണ്ട് സാധിച്ചു.
District News
കോഴഞ്ചേരി: വീടിന് തീപിടിച്ചു. ആളപായം ഇല്ല. കുറിയന്നുര്‍ വലിയകാല പടിയിലുള്ള എം.വി. തോമസിന്റെ വീടാണ് ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ന് തീ പിടിച്ചത് അറയും നിരയും ഉള്ള വീട് പൂര്‍ണമായി അഗ്നിക്ക് ഇരയായി സംഭവം ഉണ്ടായപ്പോള്‍ തോമസ് മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു.
ഭാര്യ സൂസമ്മ പുറത്തായിരുന്നു തിരുവല്ലയില്‍ നിന്ന് വന്ന അഗ്നിശമന സേനയുടെ രണ്ട് യുണിറ്റാണ് തീ കെടുത്തിയത്.
Kerala
പത്തനംതിട്ട: കോന്നിയിൽ രണ്ടാനച്ഛൻ തീകൊളുത്തിയ വീട്ടിൽ നിന്നും സഹോദരിയെ 15 വയസുകാരനായ സഹോദരൻ രക്ഷിച്ചത് സാഹസികമായി.
ഭാര്യയെയും മക്കളെയും മുറിക്കുള്ളില്‍ പൂട്ടിയിട്ട ശേഷം രണ്ടാനച്ഛനായ വടശേരിക്കര അരീക്കക്കാവ് സ്വദേശി തെങ്ങുംപള്ളിയില്‍ സിജുപ്രസാദ് ആണ് വീടിന് തീയിട്ടത്.
ആളിപ്പടര്‍ന്ന തീയ്ക്കുള്ളില്‍ നിന്ന് അനുജത്തിയെ വലിച്ചെടുത്ത് വീടിന്റെ കഴുക്കോലില്‍ തൂങ്ങി ഓട് പൊളിച്ചാണ് സഹോദരന് പുറത്തിറക്കിയത്. പൊള്ളലേറ്റെങ്കിലും കുട്ടി അമ്മയെയും മുകളിലേക്ക് വലിച്ചുകയറ്റാന്‍ നോക്കിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് പൊള്ളലേറ്റ അമ്മയെ നാട്ടുകാരാണ് കതക് തകര്‍ത്ത് പുറത്തിറക്കിയത്.
ടി.കെ.സിജുപ്രസാദ് (43) ആണ് ഭാര്യ രജനി (40), മകന് പ്രവീണ്‍ (15), ഇളയ മകള്‍ എന്നിവരെ മുറിക്കുള്ളിലിട്ട് പൂട്ടിയശേഷം തീപ്പന്തമെറിഞ്ഞ് കത്തിച്ചത്. കോന്നി പോലീസ് ഇയാളെ അറസ്റ്റുചെയ്തു.
പൊള്ളലേറ്റ രജനിയും മകനും കോന്നി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിക്ക് പരിക്കില്ല. വകയാര്‍ കൊല്ലന്‍പടി കനകമംഗലത്ത് ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം.
Kerala
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ദേശീയപാതയിൽ കല്ലമ്പലം കടമ്പാട്ട്കോണത്തുണ്ടായ സംഭവത്തിൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു.
ബോണറ്റിൽ നിന്ന് പുക ഉയർന്നതോടെ ഡ്രൈവർ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കി. പിന്നാലെ കാറിന് തീപിടിക്കുകയായിരുന്നു. അപകട സമയത്ത് വാഹനത്തിൽ നാലുപേരുണ്ടായിരുന്നു.
നാവായികുളത്തുനിന്നുള്ള ഫയർഫോഴ്സ് സംഘമെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തം ഒഴിവായെന്ന് അധികൃതർ പറഞ്ഞു.
National
ഷിംല: ഹിമാചൽപ്രദേശിലെ ഷിംലയിൽ ചൂളയിൽനിന്ന് തീപടർന്ന് ഒരു വീട്ടിലെ മൂന്നു കുട്ടികൾ ഉൾപ്പെടെ ആറു പേർ വെന്തുമരിച്ചു. സിർമോർ ജില്ലയിൽ നൗരാധർ ഗ്രാമത്തിലാണു സംഭവം. വ്യാഴാഴ്ച പുലർച്ചെ രണ്ടിനാണ് തീപിടിത്തമുണ്ടായത്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഹട്ടി ഗോത്രത്തിന്റെ വാർഷിക മഹോത്സവത്തിൽ പങ്കെടുക്കാനായെത്തിയവരും വീട്ടിലുണ്ടായിരുന്നു.
കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ. ഇവ തിരിച്ചറിയാണ് പ്രയാസമാണെന്നും അധികൃതർ അറിയിച്ചു.
Kerala
കൊല്ലം: പറമ്പ് വൃത്തിയാക്കുന്നതിനിടെ തീപിടിച്ച് വയോധികൻ മരിച്ചു. കൊല്ലം മുഖത്തല നടുവിലേക്കരയിലുണ്ടായ സംഭവത്തിൽ കാവനാട് കന്നിമേൽച്ചേരി സ്വദേശി ദയാനിധി (55) ആണ് മരിച്ചത്.
കാടുപിടിച്ച് കിടന്ന പറമ്പിൽ തീയിടാൻ എത്തിയതായിരുന്നു ദയാനിധി. എന്നാൽ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ തീ ആളിപ്പടർന്നു. തീ നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ ദയാനിധി ഫയർഫോഴ്സിനെ വിവരമറിയിച്ചു.
തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും സ്ഥലത്ത് എത്തിയപ്പോഴേക്കും കത്തിക്കരിഞ്ഞ നിലയിൽ വയോധികനെ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
തൃശൂർ: റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയായിലുണ്ടായ തീപിടിത്തത്തിൽ നടപടിയുമായി തൃശൂർ കോർപറേഷൻ. സ്റ്റേഷൻ മാസ്റ്റർക്ക് കോർപറേഷൻ നോട്ടീസ് അയച്ചു.
തീപിടിത്തമുണ്ടായ പാർക്കിംഗ് ഏരിയായിൽ മുൻസിപ്പാലിറ്റി ബിൽഡിംഗ് നിയമങ്ങളുടെ ലംഘനമുണ്ടായെന്നാണ് കണ്ടെത്തൽ. ഏഴു ദിവസത്തിനകം പരിശോധന നടത്തി റിപ്പോർട്ട് നൽകണമെന്നും നോട്ടീസിൽ പറയുന്നു.
തീപിടിത്തത്തിൽ 500ലേറെ ബൈക്കുകളാണ് കത്തിയമർന്നത്. ഞായറാഴ്ച രാവിലെ ആറരയോടെയാണ് തൃശൂർ റെയിൽവേ സ്റ്റേഷന്റെ രണ്ടാം ഗേറ്റിലുള്ള ബൈക്ക് പാർക്കിംഗ് കേന്ദ്രത്തിൽ തീ പിടിച്ചത്.
Kerala
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷൻ ബൈക്ക് പാർക്കിംഗിൽ വൻ തീപിടിത്തം. റെയിൽവേ സ്റ്റേഷന്റെ പിൻവശത്തെ ബൈക്ക് പാർക്കിംഗ് ഭാഗത്താണ് തീപിടിത്തം ഉണ്ടായത്. നിരവധി ബൈക്കുകൾ കത്തിനശിച്ചു. ഇന്നു രാവിലെ ആറോടെയായിരുന്നു സംഭവം.
റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ കറുത്ത കട്ടിപ്പുക മുകളിലേക്ക് ഉയർന്നത് കിലോമീറ്റർ ദൂരെ വരെ കണ്ടിരുന്നു. തൃശൂരിനുപുറമേ ജില്ലയിലെ മറ്റു സ്ഥലങ്ങളിൽനിന്നുമുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമം നടത്തിയത്.
റെയിൽവേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്ഫോമിനോട് ചേർന്നുള്ള വലിയ മരത്തിനും തീ പിടിച്ചു. റെയിൽവേ സ്റ്റേഷന്റെ പിൻവശത്തെ വഴിയിലൂടെയുള്ള ഗതാഗതം ഫയർഫോഴ്സും പോലീസും നിരോധിച്ചിട്ടുണ്ട്.
കൂടുതൽ സ്ഥലങ്ങളിലേക്ക് എത്തി പടരാതിരിക്കാനുള്ള തീവ്രശ്രമവും ഫയർഫോഴ്സ് നടത്തുന്നുണ്ട്. ഇതുവരെയും ട്രെയിൻ ഗതാഗതം തടസപ്പെട്ടിട്ടില്ല. ഈ ഭാഗത്തുണ്ടായിരുന്ന മറ്റു വാഹനങ്ങളെല്ലാം ഫയർഫോഴ്സ് നീക്കം ചെയ്തു.
ഇരുമ്പ് ഷീറ്റ് മേഞ്ഞ മേൽക്കൂരയുള്ള ബൈക്ക് പാർക്കിംഗ് കേന്ദ്രമാണ് കത്തിനശിച്ചത്. ഇതിനു മുകളിലൂടെ വെള്ളം പമ്പ് ചെയ്യുന്നത് ദുഷ്കരമായിരുന്നു. തുടർന്ന് വശങ്ങളിലൂടെയും വെന്റിലേഷനിലൂടെയും വെള്ളം അകത്തേക്ക് പമ്പ് ചെയ്താണ് തീയണക്കാൻ ഫയർഫോഴ്സ് ശ്രമിച്ചത്. തീപിടുത്തത്തിൽ തീ ഗോളങ്ങൾ മുകളിലേക്ക് ഉയർന്ന കാഴ്ചകളും ദൃശ്യമായിരുന്നു.
പൊട്ടിത്തെറിക്ക് സാധ്യതയുള്ളതിനാൽ കാലത്ത് ജാഗ്രതയിലാണ് പോലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തകരും തീ അണക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിയത്. സമീപകാലത്ത് തൃശൂരിലുണ്ടായ ഏറ്റവും വലിയ തീപിടുത്തമാണിത്. സമീപത്തെയും സംഭവസ്ഥലത്തെയും വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.
റെയിൽവേ ട്രാക്കിനോട് ചേർന്നാണ് തീപിടുത്തം ഉണ്ടായതെങ്കിലും ട്രാക്കിലേക്ക് പടർന്നിട്ടില്ല. ഈ ഭാഗത്തെ വീടുകളിലെ ആളുകളെയും ഒഴിപ്പിച്ചിട്ടുണ്ട്. രണ്ടാം ഗേറ്റിലെ ടിക്കറ്റ് കൗണ്ടറും പൂർണമായും കത്തിനശിച്ചു. നിർത്തിയിട്ടിരുന്ന എൻജിനും കത്തി. എൻജിൻ തീപിടുത്തം ഉണ്ടായ സ്ഥലത്തുനിന്നും മാറ്റി.
പാർക്കിംഗ് കേന്ദ്രത്തിൽ ടിക്കറ്റ് നൽകാൻ ഉണ്ടായിരുന്ന രണ്ട് സ്ത്രീകൾ ഓടി രക്ഷപ്പെട്ടു. അഞ്ചു യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി. അഞ്ഞൂറോളം ബൈക്കുകൾ ഷെഡിലുണ്ടായിരുന്നു. ഷെഡിലുണ്ടായിരുന്ന എല്ലാ ബൈക്കുകളും കത്തിയതായാണ് പ്രാഥമിക നിഗമനം.
ആറരയോടെയാണ് പുക ഉയർന്നത്. ആദ്യം രണ്ട് ബൈക്കുകളാണ് കത്തിയത്. പിന്നീട് തീ പടർന്നു പിടിക്കുകയായിരുന്നു. റെയിൽവേ ലൈനിന്റെ മുകളിൽനിന്ന് ബൈക്കിലേക്ക് തീ വീണതാണ് തീപിടുത്തത്തിന് കാരണമായതായി സംശയിക്കുന്നത്. ഷീറ്റിട്ട് മൂടിയിരുന്ന ബൈക്കിന്റെ മുകളിലേക്കാണ് തീ വീണതെന്ന് ബൈക്ക് പാർക്കിംഗ് ഏരിയയിൽ ടിക്കറ്റ് നൽകിയിരുന്ന ജീവനക്കാരി മല്ലിക പറയുന്നു.
പെട്ടെന്ന് പുക ഉയർന്നു. ഞാൻ വെള്ളം ഒഴിച്ചെങ്കിലും തീ അണഞ്ഞില്ല. അതുവഴിപോയ യാത്രക്കാരെ സഹായത്തിനു വിളിച്ചു. അപ്പോഴേക്കും ബൈക്കിന്റെ ടാങ്ക് പൊട്ടി. തീ പടർന്നതോടെ ഞാൻ പുറത്തേക്ക് ഓടി. അഞ്ഞൂറോളം വണ്ടികൾ ഉണ്ടായിരുന്നു. ഞായറാഴ്ച ആയതിനാലാണ് വണ്ടികൾ കുറവ്. അല്ലെങ്കിൽ ആയിരത്തോളം വണ്ടികൾ ഉണ്ടാകും’–പാർക്കിംഗ് കേന്ദ്രത്തിലെ ജീവനക്കാരിയായ മല്ലിക മാധ്യമങ്ങളോട് പറഞ്ഞു.
സ്കൂട്ടർ പാർക്ക് ചെയ്തശേഷം ടിക്കറ്റ് എടുക്കാൻ പോയതാണ്. അപ്പോഴാണ് തീ പിടിച്ചത്. ബൈക്ക് എടുക്കാൻ ചെന്നപ്പോഴേക്കും തീ ആളിപ്പടർന്നുവെന്ന് യാത്രക്കാരിലൊരാൾ പറഞ്ഞു.
Kerala
കൊച്ചി: ആലുവ പുളിഞ്ചോട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ആക്രിക്കടയിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം.
സമീപത്ത് കൂട്ടിയിട്ടിരുന്ന മാലിന്യത്തിൽ നിന്നും ആക്രിക്കടയിലേക്ക് തീ പടരുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. തീപിടിച്ചപ്പോൾ തന്നെ നാട്ടുകാർ അണയ്ക്കാൻ ശ്രമിച്ചിരുന്നു.
എന്നാൽ കാറ്റ് വീശിയതോടെ തീ പടരുകയായിരുന്നു. തുടര്‍ന്ന് ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. ആറു യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.
District News
നാദാപുരം: വാണിമേല്‍ പഞ്ചായത്തിലെ മലയോര മേഖലയായ മലയങ്ങാട് കാട്ടാനക്കൂട്ടമിറങ്ങി. വ്യാപകമായി കൃഷി നാശിപ്പിച്ചു. കണ്ണൂര്‍ ജില്ലയിലെ കണ്ണവം വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ് മലയങ്ങാട്. എഴുക്കുന്നേല് ബാബു, ജയിംസ്, വാഴയില്‍ അമ്മദ് എന്നിവരുടെ കാര്‍ഷിക വിളകളാണ് ആനക്കൂട്ടം നശിപ്പിച്ചത്.
ബാബുവിന്റെ റബ്ബര്‍ മരങ്ങള്‍, വാഴകള്‍, തെങ്ങുകള്‍ തുടങ്ങിയവ പിഴുതെറിഞ്ഞും ചവിട്ടിയും നശിപ്പിച്ചു. ജയിംസ്, അമ്മദ് എന്നിവരുടെ തെങ്ങുകളാണ് നശിപ്പിച്ചത്. കുട്ടി ആനകള്‍ ഉള്‍പ്പെടെ ആറ് ആനകള്‍ രണ്ട് ദിവസമായി മലയങ്ങാടും പരിസരത്തെ കൃഷി ഭൂമികളില്‍ നാശം വിതയ്ക്കുകയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
കണ്ണവം വനാതിര്‍ത്തിയില്‍ ഫെന്‍സിംഗ് ലൈനുകള്‍ ഇല്ലാത്ത സ്ഥലങ്ങളിലൂടെയാണ് ആനകള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങുന്നത്. വനമേഖലയില്‍ ഫെന്‍സിംഗ് ലൈനുകള്‍ സ്ഥാപിക്കണമെന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കം ഉണ്ടെങ്കിലും വനംവകുപ്പ് ചെവിക്കൊള്ളാറില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
കാട്ടാനക്കൂട്ടം ഇറങ്ങിയ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് വിലങ്ങാട് സെക്ഷന്‍ ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയതായി പ്രദേശവാസികള്‍ പറഞ്ഞു.
Kerala
കൊച്ചി: ബ്രോഡ്വേയിൽ ഇന്ന് പുലർച്ചെ ഉണ്ടായ തീപിടിത്തത്തിൽ 12 കടകൾ കത്തിനശിച്ചു. ഫാൻസി, കളിപ്പാട്ട കടകളാണ് കത്തിനശിച്ചത്. ലക്ഷങ്ങളുടെ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.
ബ്രോഡ്വേയിലുള്ള സിറ്റി ബസാർ എന്ന കടയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഇവിടെ ഉണ്ടായിരുന്ന ശുചീകരണ തൊഴിലാളിയാണ് തീപിടിത്തമുണ്ടായത് കണ്ടത്ത്. ഇയാൾ ഉടൻ തന്നെ വിവരം അഗ്നിശമനസേനയെ അറിയിക്കുകയായിരുന്നു.
ഫയർഫോഴ്സിന്റെ 12 യൂണിറ്റുകൾ എത്തി രണ്ട് മണിക്കൂറോളം നീണ്ടുനിന്ന പരിശ്രമങ്ങൾക്കൊടിവിലാണ് തീ അണയ്ക്കാൻ സാധിച്ചത്. സിറ്റി ബസാറിനു സമീപമുണ്ടായിരുന്ന മാലിന്യ കൂമ്പാരത്തിൽനിന്നുമാണ് തീപടർന്നതെന്നാണ് പ്രാഥമിക വിവരം. തീപിടിത്തത്തിൽ ആളപായമില്ല.
Kerala
തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന് തീപിടിച്ചു. പേരൂർക്കട വഴയില റോഡിൽ ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. നെടുമങ്ങാട് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന നെടുമങ്ങാട് ഡിപ്പോയിലെ ഓർഡിനറി ബസിലാണ് തീപിടിച്ചത്.
വഴയിലയിലെ പള്ളിക്ക് സമീപമെത്തിയപ്പോഴാണ് പുക ഉയർന്നത് ശ്രദ്ധയിൽപെട്ടത്. ഗിയർ ലിവറിന്റെ ഭാഗത്ത് നിന്നാണ് പുക ഉയർന്നത്. അപകട സമയത്ത് മുപ്പതോളം യാത്രക്കാർ ബസിലുണ്ടായിരുന്നു.
പുക കണ്ടതോടെ ബസ് റോഡിന് അരികിലായി നിർത്തി ഡ്രൈവറും കണ്ടക്ടറും ചേർന്ന് യാത്രക്കാരെ സുരക്ഷിതമായി ഇറക്കി. ഒപ്പം ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. അടുത്ത് നിന്നും ബക്കറ്റിൽ വെള്ളമെടുത്ത് ജീവനക്കാർ തീയണയ്ക്കാനും ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.
Kerala
ആലപ്പുഴ: സിപിഎം സംസ്ഥാന സമിതിയംഗം സി.ബി.ചന്ദ്രബാബുവും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ഓടിക്കൊണ്ടിരിക്കെ കത്തിനശിച്ചു. വ്യാഴാഴ്ച രാത്രിയിൽ എരമല്ലൂർ കണ്ണുകുളങ്ങര ക്ഷേത്രത്തിന് സമീപമുണ്ടായ അപകടത്തിൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട് പിന്നാലെ പോയ വാഹനയാത്രികർ കാർ തടഞ്ഞു നിർത്തുകയായിരുന്നു. സി.ബി.ചന്ദ്രബാബുവും കുടുംബവും പുറത്തിറങ്ങിയ ഉടൻ തന്നെ കാർ അഗ്നിക്കിരയായി.
ഫയർഫോഴ്സ് എത്തിയപ്പോഴേക്കും കാർ പൂർണമായി കത്തിനശിച്ചിരുന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസമുണ്ടായി.
Kerala
പാലക്കാട്: കാറിനു തീപിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂർ വേലിക്കാട് റോഡിലുണ്ടായ സംഭവത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. ഈ കാറിൽ വന്നയാൾ സമീപത്തുള്ള പമ്പിൽ നിന്ന് പെട്രോൾ വാങ്ങിയെന്ന് പോലീസിനു വിവരം ലഭിച്ചു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയപ്പോഴേക്കും കാർ പൂർണമായി കത്തിനശിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
കാർ മുണ്ടൂർ വേലിക്കാട് സ്വദേശിയുടേതാണെന്ന് പോലീസിന് വിവരം ലഭിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി.
Kerala
കണ്ണൂർ : ഇരിട്ടി മാക്കൂട്ടം ചുരത്തിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. വിരാജ്പേട്ടയിൽനിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്ന ബസിനാണ് തീപിടിച്ചത്.
തിങ്കളാഴ്ച രാവിലെ ആറിനുണ്ടായ സംഭവത്തിൽ ബസ് പൂർണമായും കത്തിനശിച്ചു. അപകട സമയത്ത് ഡ്രൈവറും സഹായിയും മാത്രമാണ് ഉണ്ടായിരുന്നത്. തീപിടിച്ചതോടെ ഇരുവരും പുറത്തിറങ്ങി.
പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. ഇരിട്ടിയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായും കത്തിനശിച്ചിരുന്നു.
Kerala
പാലക്കാട്: മൂന്നു ദിവസം മുമ്പ് നിരത്തിലിറക്കിയ ഥാർ ജീപ്പ് ഓട്ടത്തിനിടെ കത്തിനശിച്ചു. കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ കരിങ്കല്ലത്താണിയിൽ ശനിയാഴ്ച വൈകുന്നേരം 4.30 നായിരുന്നു സംഭവം.
മൂന്ന് ദിവസം മുമ്പാണ് മണ്ണാർക്കാട് സ്വദേശി പുതിയ ഥാർ വാങ്ങിയത്. തീപിടിച്ച സമയത്ത് വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർ ഉണ്ടായിരുന്നു. ഉടൻ തന്നെ ഇരുവരും ചാടിയിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.
വാഹനം പൂർണമായി കത്തിനശിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
International
കാബൂള്‍: പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ. അഞ്ച് പേർ കൊല്ലപ്പെട്ടു. എട്ട്പേർക്ക് പരിക്കേറ്റു. പാക്കിസ്ഥാനിൽ മൂന്ന് പേർക്ക് പരിക്കേറ്റതായി ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ അറിയിച്ചു.
തെക്കൻ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ പ്രവിശ്യയിലെ സ്പിൻ ബോൾഡക്കിനടുത്തുള്ള അതിർത്തി പ്രദേശത്ത് മരിച്ചവരിൽ മൂന്ന് കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടുന്നുവെന്ന് സ്പിൻ ബോൾഡക് ജില്ല ഇൻഫർമേഷൻ മേധാവി അലി മുഹമ്മദ് ഹഖ്മൽ പറഞ്ഞു.
സംഘർഷത്തെ തുടർന്ന് സ്പിന്‍ ബോള്‍ഡക്കില്‍ നിന്ന് ആളുകൾ പലായനം ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. വെടിനിർത്തൽ കരാർ ലംഘിച്ച് ഏറ്റുമുട്ടലിന് തുടക്കമിട്ടതിന് ഇരുപക്ഷവും പരസ്പരം കുറ്റപ്പെടുത്തി.
അഫ്ഗാൻ ഭാഗത്തുനിന്നുണ്ടായ വെടിവയ്പ്പിലും ഷെല്ലാക്രമണത്തിലും ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റതായി പാക്കിസ്ഥാൻ പോലീസും പാകിസ്ഥാൻ നഗരമായ ചാമനിലെ ആശുപത്രി ഉദ്യോഗസ്ഥനായ മുഹമ്മദ് അവായിസും പറഞ്ഞു. ശനിയാഴ്ച പുലർച്ചെ വരെ ഏറ്റുമുട്ടൽ നീണ്ടുനിന്നതായി പോലീസ് പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഒക്ടോബർ മുതൽ ഉയർന്ന നിലയിലാണ്. ഒക്ടോബർ ഒൻപതിന് അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ നടന്ന സ്ഫോടനങ്ങളെ തുടർന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. സംഭവത്തിൽ പാക്കിസ്ഥാനെ കുറ്റപ്പെടുത്തിയ താലിബാൻ സർക്കാർ, പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.
National
ബൽറാംപുർ: ട്രക്കിലിച്ചു നിയന്ത്രണംവിട്ട ബസിന്റെ ഇന്ധനടാങ്കിനു തീപിടിച്ച് മൂന്നു യാത്രക്കാർക്ക് ദാരുണാന്ത്യം.
ബൽറാംപുർ-ഗോണ്ട റോഡിൽ ഫുൽവാരിയ ബൈപാസിൽ ഇന്നലെ വെളുപ്പിന് രണ്ടിനായിരുന്നു അപകടം.
ഓവർബ്രിഡ്ജിലൂടെ നിയന്ത്രണംവിട്ടു വന്ന ട്രക്ക് ബസിലിടിച്ചശേഷം വൈദ്യുതി പോസ്റ്റിലിടിച്ചു മറിഞ്ഞ ബസ് ഉഗ്രസ്ഫോടനത്തോടെ കത്തുകയായിരുന്നു. ഉത്തർപ്രദേശിലെ സോനൗലിയിൽനിന്നു ഡൽഹിക്കു വരികയായിരുന്നു ബസ്. പരിക്കേറ്റ പത്തുപേരിൽ ആറു പേരുടെ നില ഗുരുതരമാണ്.
National
ബൽറാംപുർ: ട്രക്കിലിച്ചു നിയന്ത്രണംവിട്ട ബസിന്റെ ഇന്ധനടാങ്കിനു തീപിടിച്ച് മൂന്നു യാത്രക്കാർക്ക് ദാരുണാന്ത്യം.
ബൽറാംപുർ-ഗോണ്ട റോഡിൽ ഫുൽവാരിയ ബൈപാസിൽ ഇന്നലെ വെളുപ്പിന് രണ്ടിനായിരുന്നു അപകടം.
ഓവർബ്രിഡ്ജിലൂടെ നിയന്ത്രണംവിട്ടു വന്ന ട്രക്ക് ബസിലിടിച്ചശേഷം വൈദ്യുതി പോസ്റ്റിലിടിച്ചു മറിഞ്ഞ ബസ് ഉഗ്രസ്ഫോടനത്തോടെ കത്തുകയായിരുന്നു. ഉത്തർപ്രദേശിലെ സോനൗലിയിൽനിന്നു ഡൽഹിക്കു വരികയായിരുന്നു ബസ്. പരിക്കേറ്റ പത്തുപേരിൽ ആറു പേരുടെ നില ഗുരുതരമാണ്.
Kerala
പത്തനംതിട്ട: അയ്യപ്പഭക്തരുമായി പോയ കെഎസ്ആർടിസി ബസിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ശബരിമല പാതയിൽ അട്ടത്തോടിന് സമീപം തിങ്കളാഴ്ച രാത്രി പത്തിനായിരുന്നു സംഭവം.
പമ്പയിൽനിന്ന് നിലയ്ക്കലിലേക്ക് തീർഥാടകരുമായി വന്ന ബസിലാണ് തീപിടിച്ചത്. അപകടത്തിൽ ബസിന്റെ പിൻഭാഗം പൂർണമായി കത്തിനശിച്ചു. ടയർപൊട്ടിയാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഫയർഫോഴ്സെത്തി തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും അന്വേഷണം ആരംഭിച്ചെന്നും കെഎസ്ആർടിസി അധികൃതർ പറഞ്ഞു.
District News
മാള: മാളയിൽ പോസ്റ്റ് ഓഫീസ് കെട്ടിടത്തിന് തീപിടിച്ചു. ഓഫീസിനകത്തെ നിരവധി ഫയലുകളും രേഖകളും കത്തിനശിച്ചു. ഫർണിച്ചറുകൾക്കും വൈദ്യുതി ഉപകരണങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ വെളുപ്പിന് ഉണ്ടായ തീപിടിത്തം ഇതുവഴി നടക്കാനിറങ്ങിയവർ കണ്ടുവിവരം അറിയിച്ചതനുസരിച്ച് എത്തിയ മാള അഗ്നിരക്ഷാസേനയും കൊടുങ്ങലൂർ അഗ്നിരക്ഷാ സേനയുമായാണ് തീ അണച്ചത്. സമീപത്തെ മറ്റ് വ്യാപാരസ്ഥാപനങ്ങളിലേക്ക് തീ പടരാതിരുന്നത് ആശ്വാസമായി. മാള ടൗണിൽ സ്ഥിതിചെയ്യുന്ന പോസ്റ്റോഫീസ് കെട്ടിടം നേരത്തെ ഇവിടെ ഉണ്ടായിരുന്ന ജൂത അവശേഷിപ്പുകളിൽ ഒന്നാണ്. കെട്ടിടത്തിന്റെ കാലപ്പഴക്കവും സമീപത്തെ മരങ്ങളിൽ നിന്നും കരിയിലകൾ ധാരാളം കെട്ടിടത്തിന് മുകളിൽ വീണു കിടന്നിരുന്നതും തീ ആളിപ്പടരാൻ ഇടയാക്കിയിട്ടുണ്ട്.
മാള ഫയർ ഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ കെ. കെ. ഹനീഫ്, ഫയർ ഉദ്യോഗസ്ഥന്മാരായ എം.ആർ. അരുൺ, ബി. സുൽഫിക്കർ, പി. എസ്. അഖിൽ, പ്രദീഷ് കുമാർ, കൊടുങ്ങല്ലൂരിലെ എസ്. ദീപു, എ.ആർ. സത്യൻ, കെ. എം. സനൽ റോയ്, കെ. എസ്. അജിത്, അഹമ്മദ് അജ്മൽ, അഭിജിത്ത് അനിൽ എന്നിവർ തീയണ യ്ക്കാൻ നേതൃത്വം നല്കി.
Kerala
കൊച്ചി: നെട്ടൂരിലെ എംസിഎഫിന് (അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് വേര്‍തിരിക്കുന്ന കേന്ദ്രം) തീപിടിച്ചു. വെള്ളിയാഴ്ച അർധരാത്രി 12.30 ഓടെയാണ് മരട് നഗരസഭ 31ാം ഡിവിഷനില്‍പ്പെട്ട നെട്ടൂരില്‍ പാലത്തിന് താഴെയുള്ള എംസിഎഫില്‍ തീ ആളിപ്പടര്‍ന്നത്.
കടവന്ത്ര, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്നിരക്ഷാസേനയുടെ നാല് യൂണിറ്റുകള്‍ പുലര്‍ച്ചെവരെ പ്രയത്നിച്ചാണ് തീ അണച്ചത്. ഒരു ഘട്ടത്തില്‍ തീ നിയന്ത്രണ വിധേയമാകാതെ വന്നതോടെ ഒരു യൂണിറ്റ് പാലത്തിന് മുകളില്‍ നിന്നും വെള്ളം ചീറ്റിച്ചു. ഇന്ന് രാവിലെയോടെയാണ് തീ പൂര്‍ണമായി അണച്ച് അഗ്നിരക്ഷാ യൂണിറ്റുകള്‍ മടങ്ങിയത്. സമീപത്തുണ്ടായിരുന്ന രണ്ട് മിനി എംസിഎഫുകളും കത്തി നശിച്ചു.
എംസിഎഫിന് സാമൂഹ്യ വിരുദ്ധര്‍ തീയിട്ടതായാണ് സംശയം. സംഭവത്തില്‍ ഇന്ന് പോലീസില്‍ പരാതി നല്‍കുമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ ആന്റണി ആശാംപറമ്പില്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് സംഘർഷത്തിനിടെ ഡിവൈഎഫ്ഐയുടെ ആംബുലൻസിന് തീയിട്ട സംഭവത്തിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശികളായ സമദ്, നാദിർഷാ , അൽത്താഫ് എന്നിവരാണ് പിടിയിലായത്.
നെടുമങ്ങാട് എസ്ഡിപിഐയും സിപിഎമ്മും തമ്മിൽ ഏറെ നാളായുള്ള രാഷ്ട്രീയ സംഘർഷത്തിന്റെ തുടർച്ചയായാണ് അക്രമം നടന്നത്.
സിപിഎം പ്രവർത്തകർ എസ്ഡിപിഐയുടെ ആംബുലൻസിന്റെ ചില്ല് തകർത്തതിന് പിന്നാലെ ഡിവൈഎഫ്ഐയുടെ ആംബുലൻസിന് എസ്ഡിപിഐ പ്രവർത്തകർ തീയിടുകയായിരുന്നു.
സംഘര്‍ഷത്തില്‍ മുല്ലശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ ആക്രമിച്ച സംഭവത്തിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്കെതിരെയും കേസെടുത്തിരുന്നു.
National
മുംബൈ: മഹാരാഷ്ട്രയിലെ സമൃദ്ധി ഹൈവേയിൽ 12 യാത്രക്കാരുമായി പോയ സ്വകാര്യ ആഡംബര ബസിന് തീപിടിച്ചു. മുംബൈയിൽ നിന്ന് ജൽനയിലേക്ക് പോയ ബസാണ് കത്തിനശിച്ചത്.
ഹൈവേയിൽ നാഗ്പുർ ലെയിനിന് സമീപം പുലർച്ചെ മൂന്നോടെയാണ് അപകടം നടന്നത്. തീ കണ്ടയുടൻ തന്നെ ഡ്രൈവറും ജീവനക്കാരും ചേർന്ന് എല്ലാവരെയും പുറത്തിറക്കിയതിനാൽ വൻ അപകടം ഒഴിവായി.
തുടർന്ന് ഹൈവേ പൊലീസും ടോൾ പ്ലാസ അധികൃതരും സ്ഥലത്തെത്തി തീയണച്ചു. ബസ് പൂർണമായും കത്തിനശിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. തീപിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല.
National
മുംബൈ: മഹാരാഷ്ട്രയിൽ ഫ്ലാറ്റിന് തീപിടിച്ച് മൂന്ന് മലയാളികൾ ഉൾപ്പടെ നാലുപേർ മരിച്ചു. പത്തുപേർക്ക് പരിക്കേറ്റു. നവി മുംബൈയിലെ വാഷി സെക്ടർ- 14 ൽ സ്ഥിതി ചെയ്യുന്ന രഹേജ റെസിഡൻസി ഹൗസിംഗ് സൊസൈറ്റിയിലാണ് തീപിടിത്തമുണ്ടായത്.
പൂജ രാജൻ (39), സുന്ദർ ബാലകൃഷ്ണൻ (44), വേദിക സുന്ദർ ബാലകൃഷ്ണൻ (ആറ്), കമല ഹിരാൽ ജെയിൻ (84) എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്റെ പത്താം നിലയിലുണ്ടായ തീപിടിത്തം പിന്നീട് മറ്റ് നിലകളിലേക്കും പടരുകയായിരുന്നു.
ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തമുണ്ടാകാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. എസി യൂണിറ്റ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അഗ്നിശമനയുടെ അഞ്ച് ഫയർ എഞ്ചിനുകൾ എത്തിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
Kerala
കൊച്ചി: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് ജ്യേഷ്ഠൻ അനുജനെ പെട്രോളൊഴിച്ചു തീകൊളുത്തി. ചോറ്റാനിക്കരയിലുണ്ടായ സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ മണികണ്ഠനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തമിഴ്നാട് സ്വദേശികളായ മാണിക്യനും മണികണ്ഠനും ചോറ്റാനിക്കര അമ്പാടിമല ചേപ്പുറത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. മദ്യപിക്കുന്നതിനിടെ ഇരുവരും വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് കൈയാങ്കളിയിൽ കലാശിക്കുകയുമായിരുന്നു.
ഇതിനിടെ മാണിക്യൻ കൈയിൽ കരുതിയിരുന്ന പെട്രോളൊഴിച്ച് മണികണ്ഠനെ തീകൊളുത്തുകയായിരുന്നു. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മണികണ്ഠന് 25% പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്തു.
Kerala
കണ്ണൂർ: തളിപ്പറമ്പിലെ ഷോപ്പിംഗ് കോംപ്ലക്സിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമായെന്ന് ജില്ലാ കളക്ടർ അരുൺ കെ. വിജയൻ. 50 കടകൾ കത്തിനശിച്ചെന്നും തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുമായി 15 ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന് കാരണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും നഷ്ടപരിഹാരം പിന്നീട് കണക്കാക്കുമെന്നും കളക്ടർ അറിയിച്ചു.
കെട്ടിടങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോയെന്ന് പരിശോധിക്കും. രക്ഷാപ്രവർത്തനത്തിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും കളക്ടർ വ്യക്തമാക്കി. 100 ഓളം കടകൾ പ്രവർത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിലാണ് തീ പിടിച്ചത്. തീപിടിത്തത്തിൽ കോടികളുടെ നഷ്ടം സംഭവിച്ചെന്നും അധികൃതർ പറഞ്ഞു.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പിടിച്ച ഉടൻ തന്നെ കടകളിലുണ്ടായവരെയും ജീവനക്കാരെയും ഒഴിപ്പിക്കാനായതിനാൽ ആളപായമുണ്ടായില്ല. സംഭവം നടന്ന് 15 മിനിറ്റിനുള്ളിൽ തന്നെ തളിപ്പറമ്പിൽ നിന്ന് അഗ്നിരക്ഷാ സേനയുടെ രണ്ടു യൂണിറ്റ് എത്തിയെങ്കിലും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു.
ചുരുങ്ങിയ സമയത്തിനുള്ളിൽ യൂണിറ്റുകളിലെ വെള്ളം തീർന്നതും തിരിച്ചടിയായി. തുടർന്ന് കണ്ണൂർ, പയ്യന്നൂർ, മട്ടന്നൂർ, പെരിങ്ങോം എന്നിവിടങ്ങളിൽ നിന്നായി കൂടുതൽ ഫയർ യൂണിറ്റുകൾ എത്തി. ടാങ്കർ ലോറികളിലും മറ്റും വെള്ളമെത്തിച്ച് ഫയർ എൻജിനുകളിലേക്ക് വെള്ളം നിറച്ചാണ് വീണ്ടും തീയണയ്ക്കൽ തുടർന്നതെന്ന് ജില്ലാ ഫയർഫോഴ്സ് മേധാവി അരുൺ ഭാസ്ക്കർ പറഞ്ഞു.
Kerala
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഗ്യാസിൽ നിന്ന് തീപടർന്ന് വീട്ടമ്മ പൊള്ളലേറ്റു മരിച്ചു. മുട്ടക്കാട് സ്വദേശി സുനിതകുമാരിയാണ് മരിച്ചത്.
രാവിലെ അടുക്കളയിൽ ചായ ഇടുന്നതിനിടെയായിരുന്നു അപകടം. അപകടകാരണം പാചകവാതകം ചോർന്നതാണെന്നാണ് പ്രാഥമിക വിവരം. അപകടത്തിന് പിന്നാലെ സുനിതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
വീടിന് സമീപം ബേക്കറി നടത്തിവരുകയായിരുന്നു സുനിത. വീട്ടിൽ മക്കളും സുനിതയും മാത്രമാണ് താമസം. സുനിതയുടെ നിലവിളികേട്ട് ഓടിയെത്തിയ മകനും സമീപവാസികളും ചേർന്ന് നെയ്യാറ്റിൻകര ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Kerala
അടൂര്‍: കെപി റോഡില്‍ കോട്ടമുകള്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ടിവിഎസ് അംഗീകൃത സര്‍വീസ് സെന്ററില്‍ തീ പിടിത്തം. ഏകദേശം ഇരുപത്തിയഞ്ച് ഇരുചക്ര വാഹനങ്ങള്‍ കത്തിനശിച്ചു. ഇന്നു പുലര്‍ച്ചെ അഞ്ചോടെയാണ് സര്‍വീസ് സെന്ററില്‍ നിന്നു തീ ഉയരുന്നതായി ഫയര്‍ ഫോഴ്സിന് സന്ദേശം ലഭിച്ചത്.
ഉടന്‍തന്നെ പത്തനംതിട്ട നിന്ന് സ്റ്റേഷന് ഓഫീസര്‍ വി. വിനോദ് കുമാര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ പ്രേമചന്ദ്രന് നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള ആറംഗ സംഘം ഉള്‍പ്പെടുന്ന യൂണിറ്റും സ്റ്റേഷന് ഓഫീസര്‍ കെ.സി. റെജികുമാര്‍, സീനിയര്‍ ഓഫീസര്‍ വി. എം. മനോജ് എന്നിവരുടെ നേതൃത്വത്തില്‍ അടൂരില്‍ നിന്നു 11 അംഗ സംഘം ഉള്‍പ്പെടുന്ന രണ്ട് യൂണിറ്റും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.
സമീപത്തുള്ള ഇരുനില കെട്ടിടത്തിന്റെ ഉയരത്തിലേക്ക് തീ ആളിപ്പടരുകയായിരുന്നു. ഈ കെട്ടിടത്തിന് ഇരുവശങ്ങളിലും വീടുകളും അതിഥി സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഫ്ളാറ്റുകളും പഴങ്ങള്‍ വില്‍ക്കുന്ന കടയും ഉണ്ടായിരുന്നത് ആശങ്കപരത്തി.
പത്തനംതിട്ട, അടൂര്‍ എന്നിവിടങ്ങളില്‍ നിന്നു സ്ഥലത്തെത്തിയ മൂന്നു യൂണിറ്റ് ഫയര്‍ഫോഴ്സ് അംഗീകൃത സര്‍വീസ് സെന്ററിന്റെ ഷട്ടര്‍ പൊളിച്ച് ഉള്ളില്‍ കടന്ന് മൂന്ന് വാഹനത്തില്‍ നിന്നും ഒരേ സമയം വെള്ളം പമ്പ് ചെയ്ത് തീ അണയ്ക്കുകയായിരുന്നു.
കോട്ടണ്‍ വേസ്റ്റുകളും അപ്ഹോള്‍സ്റ്ററികളും ഓയില്‍, ഗ്രീസ്, പെട്രോള്‍ ഉള്‍പ്പെടെ ഇന്ധനങ്ങളും കടയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്നത് അപകടതീവ്രത വര്‍ധിപ്പിച്ചു. പുലര്‍ച്ചെ ആയിരുന്നു സംഭവം എന്നതിനാല്‍ കെപി റോഡില്‍ തിരക്ക് ഇല്ലാതിരുന്നത് അപായസാധ്യത ഒഴിവാക്കി.
കൃത്യസമയത്ത് തന്നെ ഫയര്‍ഫോഴ്സ് എത്തിയതിനാല്‍ സമീപത്തുള്ള കെട്ടിടങ്ങളിലേക്ക് തീ പടര്‍ന്നില്ല. സര്‍വീസ് സെന്ററിനുള്ളില്‍ നിറഞ്ഞ കനത്ത പുകയും ഇരുട്ടും കാരണം വളരെ ദുഷ്കരമായ സാഹചര്യത്തിലാണ് ഫയര്‍ഫോഴ്സ് ഇവിടെ പ്രവര്‍ത്തിച്ചത്.
Kerala
ആലപ്പുഴ: അയല്‍വാസികള്‍ തമ്മിലുള്ള സര്‍ക്കത്തിനിടെ യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. ആലപ്പുഴ ബീച്ചിന് സമീപം ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സംഭവത്തില്‍ ആലപ്പുഴ സ്വദേശി ജോസ് അറസ്റ്റിലായി.
ജോസിന് യുവതിയുടെ വീട്ടുകാരുമായി തര്‍ക്കമുണ്ടായിരുന്നു. രാത്രി ജോസ് വീട്ടിലെത്തി അസഭ്യം വിളിച്ചു. പെണ്‍കുട്ടി എതിര്‍ത്തതോടെ തിരിച്ചുപോയ ഇയാള്‍ പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോളുമായി തിരികെയെത്തി യുവതിയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് സിഗരറ്റ് ലൈറ്റര്‍ കത്തിക്കാന്‍ ശ്രമിച്ചതോടെ പെണ്‍കുട്ടി ഓടിരക്ഷപെടുകയായിരുന്നു.
സംഭവത്തിനു പിന്നാലെ പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആലപ്പുഴ സൗത്ത് പോലീസ് ജോസിനെ കസ്റ്റഡിയിലെടുത്തത്.
Kerala
പാലക്കാട്: പുതുനഗരം മാങ്ങോട് വീട്ടിലുണ്ടായ പൊട്ടിത്തെറിയിൽ സഹോദരങ്ങൾക്ക് പരിക്ക്. പുതുനഗരം മാങ്ങോട് സ്വദേശി ഷെരീഫ് (40), സഹോദരി ഷഹാന (28) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഷരീഫിന്റെ പരിക്ക് ഗുരുതരമാണ്.
പാലക്കാട് പുതുനഗരം മാങ്ങോട് ഉച്ചയ്ക്കായിരുന്നു സംഭവം. പൊട്ടിത്തെറിക്കു പിന്നാലെ തീ ആളിക്കത്തുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും പാലക്കാട് ജില്ലാആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഷരീഫിനെ പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപതിയിലേക്ക് മാറ്റി.
സംഭവത്തിൽ വീട്ടിൽ പോലീസ് പരിശോധന നടത്തുകയാണ്. അതേസമയം, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
Kerala
തൃശൂർ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. യാത്രക്കാർ ബസിൽ നിന്ന് ചാടി രക്ഷപ്പെട്ടു. ഇന്നുരാവിലെ ഒന്‍പതോടെയാണ് സംഭവം. മാളയിൽ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് ബസിന്റെ മുൻഭാഗത്തായാണ് തീയും പുകയും ഉണ്ടായത്.
കൊമ്പൊടിഞ്ഞാമാക്കലിനും ആളൂരിനുമിടയിലാണ് ബസിൽ നിന്നും പുക ഉയർന്നത്. പുക കണ്ടയുടൻ ഡ്രൈവർ ബസ് നിർത്തിയതിനാൽ കൂടുതൽ അപകടമുണ്ടായില്ല. ബസിനു തീപിടിച്ചെന്ന് കരുതി യാത്രക്കാർ ഉടനെ ബസിൽ നിന്നിറങ്ങാൻ തിരക്കുകൂട്ടുന്നതിനിടെ ബസിന്റെ ഒരു വാതിൽ തകരാറിലായി തുറക്കാനാകാത്ത അവസ്ഥയിലായി.
ഇതോടെ ഭീതിയിലായ യാത്രക്കാരിൽ ചിലർ വശങ്ങളിലെ ജനലുകൾ വഴി പുറത്തേക്ക് ചാടുകയും ചെയ്തു. എങ്കിലും ആർക്കും ആളപായമുണ്ടായതായി റിപ്പോർട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവമറിഞ്ഞ് ആളൂർ പോലീസും, ഫയർഫോഴ്സും സ്ഥലത്തെത്തി.